Milk: വെറും വയറ്റില്‍ പാല്‍ കുടിക്കാറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!
- Published by:Sarika N
- news18-malayalam
Last Updated:
ദിവസവും പാൽ കുടിക്കുന്നവരാണോ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ലോകത്തെ ആരോഗ്യകരമായ പാനീയങ്ങളുടെ കണക്കെടുത്താല്‍ അതില്‍ ആദ്യ പത്തിൽ ഒരു സ്ഥാനത്ത് പാൽ (Milk) ഉണ്ടാവും. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ഒരുപോലെ ഉപയോഗിക്കുന്ന ഒരു പാനീയമാണ് പാൽ. ഇന്നത്തെ കാലത്ത് പാൽ പല രീതിയിൽ പല ഭാവത്തിൽ നമ്മുടെ ഡൈനിങ്ങ് ടേബിളുകളിൽ എത്താറുണ്ട്. പാലിൽ ആരോഗ്യകരമായ മെറ്റബോളിസത്തിനും ഊർജ്ജത്തിനും സംഭാവന നൽകുന്ന ബി വിറ്റാമിനുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ പാലിൽ രോഗപ്രതിരോധ-പിന്തുണയുള്ള സിങ്ക്, സെലിനിയം, വിറ്റാമിൻ എ, ഡി എന്നിവ അടങ്ങിയിരിക്കുന്നു.ഗർഭാവസ്ഥയിൽ കുഞ്ഞിൻ്റെ മസ്തിഷ്ക വളർച്ചയെ സഹായിക്കുന്ന അയോഡിൻറെ ഒരു പ്രധാന ഉറവിടം കൂടിയാണ് പാൽ.
advertisement
പ്രായം കൂടും തോറും നമ്മുടെ നാട്ടിൽ പാലിന്റെ ഉപയോഗം കുറച്ചുകൊണ്ടുവരുന്നത് കാണാൻ സാധിക്കും. എപ്പോഴെങ്കിലും അത് എന്തിനാണെന്ന് ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ഇതിന് പ്രധാനമായി പറയുന്ന കാരണം പാലിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ് ആണ്. ശരീര ഭാരം കുറയ്ക്കാനായി ഡയറ്റ് എടുക്കുന്ന പലരും ആദ്യം ഒഴിവാക്കുന്നത് പാൽ ആണ്. ജീവിതത്തിൽ പാൽ കുടിക്കാത്തതായി ആരും ഉണ്ടാവില്ല. പലരും പല സമയത്ത് ആണ് പാൽ കുടിക്കാറുള്ളത്. ചിലർ രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് . ചിലർ രാവിലെ എഴുന്നേറ്റ് വെറും വയറ്റിൽ. അസാധാരണമായ പോഷകഗുണങ്ങളുള്ള പാല്‍ പലപ്പോഴും മികച്ച ഒരു പാനീയമാണ്.
advertisement
എന്നാല്‍ രാവിലെ വെറും വയറ്റില്‍ പാല്‍ കുടിക്കുന്നത് നല്ലതല്ല എന്നാണ് പറയുന്നത്. പാൽ കുടിക്കാൻ അനുയോജ്യമായ ഒരു സമയത്തെ കുറിച്ച് ചിന്തിച്ച് നോക്കിയിട്ടുണ്ടോ? നിങ്ങൾ നിങ്ങളുടെ ഒരു ദിവസം ആരംഭിക്കുന്നത് പാൽ കുടിച്ചാണെങ്കിൽ അത് നല്ല ശീലമല്ലെന്നാണ് ആയുര്‍വേദം പറയുന്നത്. കാരണം നോക്കാം. രാവിലെ ഒരു ഗ്ലാസ് പാലും ധാന്യവും കഴിച്ചാണ് പ്രഭാതം ആരംഭിക്കുന്നതെങ്കില്‍ അത് വളരെ കനത്ത ഭക്ഷമാണ്. ആയുര്‍വേദം അനുസരിച്ച്, പാല്‍ കഴിക്കുന്നത് ഒഴിവാക്കി ലഘുവായ എന്തെങ്കിലും ഉപയോഗിച്ച് നിങ്ങളുടെ പ്രഭാതം ആരംഭിക്കുന്നതായിരിക്കും നല്ലത്.
advertisement
വെറും വയറ്റില്‍ പാല്‍ കുടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. സ്ഥിരമായി ഇത്തരത്തിൽ വെറും വയറ്റിൽ പാൽ കുടിക്കുന്നത് വഴി ശരീരത്തിലെ ഇന്‍സുലിന്‍ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഈ ശീലം തെളിഞ്ഞ ചര്‍മത്തിന് ദോഷം ചെയ്യും. രാവിലെ വെറും വയറ്റിൽ കനത്ത ഭക്ഷണങ്ങൾ നൽകുന്നത് ആരോഗ്യത്തിന് പ്രതികൂലമായി വരുന്നു. കനത്ത ഭക്ഷണം ദഹിപ്പിക്കുന്നതിന് വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുകയും വയറുവേദനയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ഒഴിഞ്ഞ വയറ്റില്‍ പാല്‍ കുടിക്കുന്നത് ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍, അസിഡിറ്റി, വയറുവേദന, ഛര്‍ദ്ദി എന്നിവയ്ക്ക് കാരണമാകും.
advertisement
ആയുര്‍വേദ പ്രകാരം പാല്‍ കുടിക്കാന്‍ ഏറ്റവും നല്ല സമയം വൈകുന്നേരമാണ്. കാരണം ആ സമയത്ത് പാല്‍ ദഹിപ്പിക്കാന്‍ വളരെ എളുപ്പമാണ്, മാത്രമല്ല നിങ്ങളുടെ വയര്‍ കൂടുതല്‍ നേരം നിറഞ്ഞിരിക്കുകയും ചെയ്യും. രാത്രിയില്‍ നിങ്ങള്‍ ഉറങ്ങുമ്പോള്‍ നിങ്ങളുടെ ശരീരത്തെ പുനരുജ്ജീവിപ്പിക്കാനും ഇത് സഹായിക്കുന്നു. സ്ഥിരമായി രാവിലെ പാല്‍ കുടിക്കുന്നത് ഭാരം കൂട്ടാന്‍ കാരണമായേക്കും. അതേസമയം വൈകുന്നേരം ഇത് കുടിക്കുന്നത് ഉറക്കത്തിനും നാഡീ വിശ്രമത്തിനും സഹായിക്കുന്നു. പോഷകാഹാര അസന്തുലിതാവസ്ഥ ഒഴിവാക്കാൻ കുട്ടികളും മുതിർന്നവരും അവരുടെ ഭക്ഷണക്രമം സന്തുലിതമാക്കണം. പൂരിത കൊഴുപ്പിൻ്റെ അളവ് കുറയ്ക്കാൻ കൊഴുപ്പ് കുറഞ്ഞതോ കൊഴുപ്പില്ലാത്തതോ ആയ പാൽ തിരഞ്ഞെടുക്കുക, അസഹിഷ്ണുത ഒരു പ്രശ്നമാണെങ്കിൽ ലാക്ടോസ് രഹിത ഓപ്ഷനുകൾ പരിഗണിക്കുക.