എല്ലാ ദിവസവും മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ദോഷമോ?

Last Updated:
ഗുണങ്ങളേറെയുണ്ടെങ്കിലും മുട്ട അമിതമായി കഴിക്കാമോ എന്ന സംശയം ഉണ്ടാകും. വിറ്റാമിൻ, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് തുടങ്ങി ആവശ്യമായ പോഷകങ്ങളെല്ലാം മുട്ടയിലുണ്ട്
1/7
side effects of eating eggs everyday
ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ തരുന്ന ഭക്ഷണമാണ് മുട്ട. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ തരുന്ന ഏറ്റവും മികച്ച ഭക്ഷണമായാണ് മുട്ടയുടെ വെള്ളയെ പരിഗണിക്കുന്നത്. നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഉത്തമമായ ഭക്ഷണം കൂടിയാണിത്. പ്രോട്ടീൻ, വിറ്റാമിൻസ്, മിനറൽസ് എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ, ഫോളേറ്റ്, വിറ്റാമിൻ ബി5, ബി 12, ബി2, ബി6, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ തുടങ്ങിയവയും ഫോസ്‌ഫെറസ്, സെലിനിയം, കാൽസ്യം, സിങ്ക്, കൊളിൻ, ഇരുമ്പ് തുടങ്ങിയവയും ഇതിൽ അടങ്ങിയിട്ടുണ്ട്.
advertisement
2/7
side effects of eating eggs everyday
ഇത്രയേറെ ഗുണങ്ങളുണ്ടെങ്കിലും മുട്ട അമിതമായി കഴിക്കാമോ എന്ന സംശയം ഉണ്ടാകും. വിറ്റാമിൻ, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് തുടങ്ങി ആവശ്യമായ പോഷകങ്ങളെല്ലാം മുട്ടയിലുണ്ട്. കൂടാതെ ശരീരത്തിന് ഊർജം നൽകുകയും ചെയ്യുന്നു. എന്നാൽ ഒരു പരിധിക്കപ്പുറം മുട്ടകൾ കഴിച്ചാൽ ശരീരത്തിന് ഗുണം ഉണ്ടാവില്ലെന്ന് മാത്രമല്ല ദോഷവുമാണ്. ശരീരത്തിൻ്റെ പ്രവർത്തനങ്ങൾ പോലും തടസപ്പെട്ടുവെന്ന് വരാം. അമിതമായി മുട്ട കഴിച്ചാലുള്ള ദോഷങ്ങളെ കുറിച്ചറിയാം.
advertisement
3/7
side effects of eating eggs everyday
കൊളസ്ട്രോള്‍ കൂടുന്നു- മുട്ടയിൽ കൊളസ്ട്രോൾ കൂടുതലാണ്.100 ഗ്രാം മുട്ടയിൽ ഏതാണ്ട് മൂന്നു ഗ്രാം പൂരിത കൊഴുപ്പും 200–300 മി.ഗ്രാം കൊളസ്ട്രോളുമുണ്ട്. മുട്ട അടങ്ങുന്ന പ്രഭാത ഭക്ഷണം കഴിക്കുന്നവർക്ക് മറ്റുള്ളവരെക്കൾ കൊളസട്രോൾ ശരീരത്തിൽ കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ശരീരത്തിൽ കൊളസ്ട്രോളിൻ്റെ അളവ് കൂടുതലുള്ളവർ ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശപ്രകാരം മാത്രമേ ഭക്ഷണത്തില്‍ മുട്ട ഉൾപ്പെടുത്താൻ പാടുള്ളൂ.
advertisement
4/7
side effects of eating eggs everyday
ഹൃദ്രോഗ സാധ്യത കൂട്ടുന്നു- ദിവസവും മുട്ട കഴിച്ചാൽ, അത് പകുതി മുട്ടയാണെങ്കിൽ പോലും ഹൃദ്രോഗങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് JAMA ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത്. ഒരു ദിവസം കഴിക്കാവുന്ന മുട്ടയുടെ അളവിനെക്കുറിച്ച് നമുക്ക് സംശയമുണ്ടാകും. ഇതിൻ്റെ എണ്ണം പലർക്കും പലതാണ്. എത്ര മുട്ട കഴിക്കണമെന്ന് ആരോഗ്യവിദഗ്ധരുടെ നിര്‍ദേശമനുസരിച്ചേ തീരുമാനിക്കാവൂ.
advertisement
5/7
side effects of eating eggs everyday
ശരീര ഭാരം കൂടും- ചിലർ മുട്ട അമിതമായി കഴിക്കുന്നവരാണ്. ഈ ശീലം കാരണം ശരീര ഭാരം കൂടാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് മുട്ടയുടെ മഞ്ഞക്കരുവില്‍ കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഒഴിവാക്കി വെള്ളക്കരു മാത്രമായി കഴിക്കുന്നത് നല്ലതാണ്.
advertisement
6/7
side effects of eating eggs everyday
ദഹന സബന്ധമായ പ്രശ്നങ്ങൾ- പോഷകങ്ങൾ മുട്ടയില്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്. എന്നാൽ മുട്ട അമിതമായി കഴച്ചാൽ ശരീരത്തിൽ ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകും. അസിഡിറ്റി പോലുള്ള പ്രശ്നങ്ങളാണ് ഉണ്ടാവുക. ചിലർക്ക് തുടർച്ചയായ ഓക്കാനം അനുഭവപ്പെടുന്നതിനൊപ്പം അലർജിയും ഉണ്ടായേക്കാം.
advertisement
7/7
side effects of eating eggs everyday
ദിവസവും എത്ര മുട്ട കഴിക്കാം- പ്രായം, ആരോഗ്യസ്ഥിതി അങ്ങനെ പല ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് അളവ് നിശ്ചയിക്കപ്പെടുന്നത്. ആരോഗ്യകരമായ സമീകൃതാഹാരത്തിന്‍റെ ഭാഗമായി, ദിവസവും ഒരു മുട്ട, ആഴ്ചയിൽ മൂന്നോ നാലോ തവണ കഴിക്കുന്നത് മുതിർന്നവർക്ക് സുരക്ഷിതമാണെന്ന് വിദഗ്ധർ പറയുന്നു. കുട്ടികൾക്ക് ദിവസവും ഓരോ മുട്ട വീതം കഴിക്കാവുന്നതാണ്. ഹൃദയസംബന്ധമായ അസുഖങ്ങളോ ഉയർന്ന കൊളസ്ട്രോളോ ഉള്ളവർ ആഴ്ചയിൽ മൂന്ന് മുട്ടകളായി പരിമിതപ്പെടുത്തണം.
advertisement
'വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ രാഷ്ട്രീയ ഗൂഢാലോചന'; മുഖ്യമന്ത്രിക്ക് കുടുംബം പരാതി നൽകി
'വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ രാഷ്ട്രീയ ഗൂഢാലോചന'; മുഖ്യമന്ത്രിക്ക് കുടുംബം പരാതി നൽകി
  • വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി.

  • വേടനെതിരെ ഡിജിറ്റൽ തെളിവുകൾ അടക്കം ഉണ്ടെന്ന് തൃക്കാക്കര പൊലീസ് അന്വേഷണസംഘം വ്യക്തമാക്കി.

  • വേടൻ എവിടെയും പോയിട്ടില്ലെന്നും ജനങ്ങളുടെ മുന്നിൽ ജീവിച്ചുമരിക്കാനാണ് താൻ വന്നതെന്നും പറഞ്ഞു.

View All
advertisement