ഹൃദയധമനികളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന്‍റെ ലക്ഷണങ്ങൾ അറിയാം
- Published by:Anuraj GR
- news18-malayalam
Last Updated:
ഹൃദയധമനികളിൽ കൊഴുപ്പ് അടിയുന്നതുമൂലം ഉണ്ടാകുന്ന ലക്ഷണങ്ങൾ കൂടുതലായും കാലുകളിലും പാദങ്ങളിലുമാണ് ആദ്യം കണ്ടുവരുന്നത്
ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ആരോഗ്യത്തിന് ഗുണകരമായ കാര്യമല്ല. ഇത് രക്തത്തിൽ കൊളസ്ട്രോൾ വർദ്ധിക്കാനും ഹൃദയധമനികളിൽ ബ്ലോക്ക് ഉണ്ടാകാനും കാരണമാകുന്നു. കൊളസ്ട്രോൾ പലപ്പോഴും ഗുരുതരമായ ഹൃദ്രോഗത്തിനും സ്ട്രോക്കിനുമൊക്കെ കാരണമാകാറുണ്ട്. എന്നാൽ എല്ലാ കൊളസ്ട്രോളും അപകടകാരികളല്ല. കൊളസ്ട്രോൾ രണ്ടുതരമുണ്ട്. ചീത്ത കൊളസ്ട്രോളും നല്ല കൊളസ്ട്രോളും. ഹൃദയത്തിന്‍റെ നല്ല ആരോഗ്യത്തിന് എച്ച്ഡിഎൽ എന്ന നല്ല കൊളസ്ട്രോൾ ആവശ്യമാണ്. എന്നാൽ എൽഡിഎൽ അഥവാ ചീത്ത കൊളസ്ട്രോൾ വർദ്ധിക്കുന്നത് രക്തയോട്ടം പരിമിതപ്പെടുത്തുകയും ഹൃദയാഘാതം അല്ലെങ്കിൽ സ്ട്രോക്ക് സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
advertisement
ഹൃദയത്തിലെ ധമനികളിൽ പ്ലേക്ക് എന്നറിയിപ്പെടുന്ന കൊഴുപ്പ് അടിഞ്ഞുകൂടുന്ന പെരിഫറൽ ആർട്ടറി ഡിസീസ് (പിഎഡി) രക്തക്കുഴലുകൾ ഇടുങ്ങിയതോ തടസ്സപ്പെടുന്നതോ ആകാൻ കാരണമാകുന്നു. ഇത് കാലുകളും പാദങ്ങളും ഉൾപ്പെടെ ശരീരത്തിന്റെ താഴെ ഭാഗത്തേക്കുള്ള രക്തപ്രവാഹം കുറയാൻ ഇടയാക്കും. അതുകൊണ്ടുതന്നെ ഹൃദയധമനികളിൽ കൊഴുപ്പ് അടിയുന്നതുമൂലം ഉണ്ടാകുന്ന ലക്ഷണങ്ങൾ കൂടുതലായും കാലുകളിലും പാദങ്ങളിലുമാണ് ആദ്യം കണ്ടുവരുന്നത്.
advertisement
1. കാല് വേദന- പെരിഫറൽ ആർട്ടറി ഡിസീസ് കാലുകളെയും പാദങ്ങളെയും ബാധിക്കുകയും ക്ലോഡിക്കേഷൻ എന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും. ശരീരത്തിന്റെ താഴത്തെ ഭാഗങ്ങളിൽ രക്തക്കുഴലുകൾ ഇടുങ്ങിയതാകുകയോ തടസ്സപ്പെടുകയോ ചെയ്യുന്നതുവഴി കാലുകളിൽ വേദന അനുഭവപ്പെടുന്നു. കൂടുതൽപ്പേരിലും രാവിലെ എഴുന്നേൽക്കുമ്പോഴാണ് ശക്തമായ കാല് വേദന അനുഭവപ്പെടുന്നത്.
advertisement
advertisement
advertisement
advertisement