എല്ലാ സ്ത്രീകളുടെയും ജീവിതത്തിലെ മനോഹരമായ ഒരു ഘട്ടമാണ് ഗര്‍ഭകാലം (pregnancy). ഈ സമയത്ത് ഇതിനായി തയ്യാറെടുക്കുന്ന സ്ത്രീകൾക്കും ഉദരത്തിലുള്ള കുഞ്ഞിനും ശ്രദ്ധയും പരിചരണവും ആവശ്യമാണ്. കുഞ്ഞ് ആരോഗ്യകരമായ ചുറ്റുപാടില്‍ ആയിരിക്കേണ്ടതും അത്യാവശ്യമാണ്. ഗര്‍ഭകാലത്ത് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങളെ കുറിച്ച് അറിയാം
വിവേകത്തോടെ ഭക്ഷണം തിരഞ്ഞെടുക്കുക - വീട്ടില്‍ ഉണ്ടാക്കിയതോ ജൈവ ഭക്ഷണങ്ങളോ കൂടുതല്‍ കഴിക്കുക. ഈ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ധാതുക്കളും അവശ്യ വിറ്റാമിനുകളും പ്രോട്ടീനുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, കാത്സ്യം, ഫോളേറ്റ് എന്നിവയാല്‍ സമ്പന്നമായ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. ഉയര്‍ന്ന അളവില്‍ പഞ്ചസാരയും ഉപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇലക്കറികളും പയറുവര്‍ഗങ്ങളും കൂടുതലായി കഴിക്കുക.
മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുക - നിങ്ങള്‍ ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എപ്പോഴും ശാന്തമായി ഇരിക്കാന്‍ ശ്രമിക്കുക. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്ന സാഹചര്യമുണ്ടെങ്കില്‍ അത്തരം സാഹചര്യങ്ങളില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിക്കുക. സന്തോഷത്തോടെ തുടരാന്‍ യോഗ, ശ്വസന വ്യായാമങ്ങള്‍, പാട്ട്, നൃത്തം, എന്നിവയെല്ലാം പരിശീലിക്കാം. സന്തുഷ്ടമായ മനസ്സാണ് ആരോഗ്യകരമായ ശരീരത്തിന്റെ താക്കോല്‍.