കഴിഞ്ഞതൊക്കെ പോട്ടെ; മാലിദ്വീപ് ഇന്ത്യയുമായുള്ള ചങ്ങാത്തം പുതുക്കി; കത്രീന കൈഫ് ഗ്ലോബൽ ടൂറിസം അംബാസഡർ

Last Updated:
മാലിദ്വീപിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രധാന സ്രോതസ്സായി ഇന്ത്യ തുടരുന്ന ഒരു നിർണായക ഘട്ടത്തിലാണ് കത്രീന കൈഫിന്റെ നിയമനം
1/5
മാലിദ്വീപിനേക്കാൾ സൗന്ദര്യമില്ലേ ലക്ഷദ്വീപിന്‌ എന്ന് പറഞ്ഞ് ഇന്ത്യയും മാലിയും ചേരി തിരിഞ്ഞ് പയറ്റിയ നാളുകൾ ഒരുപാട് പിറകെയല്ല. കഴിഞ്ഞതെല്ലാം മറന്നു ഇന്ത്യയുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാനുള്ള നീക്കത്തിലാണ് മാലി. ടൂറിസം വികസനം ലക്ഷ്യമിട്ട് ഒരു സുപ്രധാന ചുവടുവയ്‌പ്പിന്റെ ഭാഗമായി, മാലിദ്വീപ് ബോളിവുഡ് സൂപ്പർതാരം കത്രീന കൈഫിനെ മാലിയുടെ പുതിയ ആഗോള ടൂറിസം അംബാസഡറായി നിയമിച്ചു. ഇന്ത്യൻ ചലച്ചിത്രമേഖലയിലെ ഏറ്റവും അറിയപ്പെടുന്ന മുഖങ്ങളിൽ ഒരാളുമായുള്ള സഹകരണത്തിൽ ആവേശം പ്രകടിപ്പിച്ച മാലിദ്വീപ് മാർക്കറ്റിംഗ് ആൻഡ് പബ്ലിക് റിലേഷൻസ് കോർപ്പറേഷൻ (എംഎംപിആർസി) ചൊവ്വാഴ്ചയാണ് ഈ പ്രഖ്യാപനം നടത്തിയത്
മാലിദ്വീപിനേക്കാൾ സൗന്ദര്യമില്ലേ ലക്ഷദ്വീപിന്‌ എന്ന് പറഞ്ഞ് ഇന്ത്യയും മാലിയും ചേരി തിരിഞ്ഞ് പയറ്റിയ നാളുകൾ ഒരുപാട് പിറകെയല്ല. കഴിഞ്ഞതെല്ലാം മറന്നു ഇന്ത്യയുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാനുള്ള നീക്കത്തിലാണ് മാലി. ടൂറിസം വികസനം ലക്ഷ്യമിട്ട് ഒരു സുപ്രധാന ചുവടുവയ്‌പ്പിന്റെ ഭാഗമായി, മാലിദ്വീപ് ബോളിവുഡ് സൂപ്പർതാരം കത്രീന കൈഫിനെ (Katrina Kaif) മാലിയുടെ പുതിയ ആഗോള ടൂറിസം അംബാസഡറായി നിയമിച്ചു. ഇന്ത്യൻ ചലച്ചിത്രമേഖലയിലെ ഏറ്റവും അറിയപ്പെടുന്ന മുഖങ്ങളിൽ ഒരാളുമായുള്ള സഹകരണത്തിൽ ആവേശം പ്രകടിപ്പിച്ച മാലിദ്വീപ് മാർക്കറ്റിംഗ് ആൻഡ് പബ്ലിക് റിലേഷൻസ് കോർപ്പറേഷൻ (എംഎംപിആർസി) ചൊവ്വാഴ്ചയാണ് ഈ പ്രഖ്യാപനം നടത്തിയത്
advertisement
2/5
'ഞങ്ങളുടെ ആഗോള ബ്രാൻഡ് അംബാസഡറായി കത്രീന കൈഫിനെ ലഭിച്ചത് ഞങ്ങൾ അഭിമാന നിമിഷമായി കാണുന്നു,' എംഎംപിആർസി മാനേജിംഗ് ഡയറക്ടർ തൊയ്യിബ് മുഹമ്മദ് പറഞ്ഞു. 'അവരുടെ ജനപ്രീതിയും ആഗോള വിനോദ മേഖലയിലെ അവരുടെ സ്വാധീനവും ചേർന്ന് ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നുള്ള കൂടുതൽ സന്ദർശകരെ ആകർഷിക്കാൻ ഞങ്ങളെ സഹായിക്കും.' (തുടർന്ന് വായിക്കുക)

3/5
സണ്ണി സൈഡ് ഓഫ് ലൈഫിന്റെ ഗ്ലോബൽ ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ തന്റെ പുതിയ റോളിനെക്കുറിച്ച് കത്രീന പറയുന്നു. 'ആഡംബരത്തിന്റെയും പ്രകൃതി സൗന്ദര്യത്തിന്റെയും കൊടുമുടിയെയാണ് മാലിദ്വീപ് പ്രതിനിധീകരിക്കുന്നത് - ചാരുതയും ശാന്തതയും ഒത്തുചേരുന്ന ഒരു സ്ഥലം. സണ്ണി സൈഡ് ഓഫ് ലൈഫിന്റെ മുഖമായി തിരഞ്ഞെടുക്കപ്പെട്ടത് ഒരു ബഹുമതിയായി തോന്നുന്നു. ആഗോള പ്രേക്ഷകർക്ക് ഏറ്റവും മികച്ച യാത്രാനുഭവങ്ങൾ എത്തിക്കുന്നതിനാണ് ഈ സഹകരണം, കൂടാതെ ഈ ലക്ഷ്യസ്ഥാനത്തിന്റെ അതുല്യമായ ആകർഷണീയതയും ലോകോത്തര ഓഫറുകളും കണ്ടെത്താൻ ലോകമെമ്പാടുമുള്ള ആളുകളെ സഹായിക്കുന്നതിൽ ഞാൻ ആവേശഭരിതയാണ്.'

4/5
മാലിദ്വീപിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രധാന സ്രോതസ്സായി ഇന്ത്യ തുടരുന്ന ഒരു നിർണായക ഘട്ടത്തിലാണ് കത്രീന കൈഫിന്റെ നിയമനം. സ്ഫടികതുല്യമായ ജലാശയങ്ങൾ, ആഡംബര റിസോർട്ടുകൾ, ശാന്തമായ ബീച്ചുകൾ എന്നിവയ്ക്ക് പേരുകേട്ട മാലിദ്വീപ്, വളരെക്കാലമായി ഇന്ത്യൻ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ്. ഇന്ത്യയിലും ലോകമെമ്പാടും വൻ ആരാധകവൃന്ദമുള്ള കത്രീന കൈഫ്, മാലിദ്വീപിന്റെ ടൂറിസം സാധ്യത കൂടുതൽ ഉയർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു

5/5
ചൈനീസ് അനുകൂലിയായി കണക്കാക്കപ്പെടുന്ന മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു 'ഇന്ത്യ ഔട്ട്' എന്ന പ്രചാരണത്തിന് ശേഷം തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഉലച്ചിൽ സംഭവിച്ച ബന്ധം പുനഃസ്ഥാപിക്കാൻ ന്യൂഡൽഹിയും മാലിയും ശ്രമിക്കുന്നതിനാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാലിദ്വീപ് സന്ദർശനത്തിന് തൊട്ടുമുമ്പാണ് ഈ പ്രഖ്യാപനം വരുന്നത് എന്നതും നിർണായകമാണ്

ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?

  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement