Love Horoscope May 5 | പങ്കാളി നിങ്ങളില്നിന്ന് അകലം പാലിക്കും; ആരോടും തര്ക്കിക്കരുത്: ഇന്നത്തെ പ്രണയഫലം
- Published by:ASHLI
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 മേയ് അഞ്ചിലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളി നിങ്ങളില്‍ നിന്ന് അകന്നുപോകുകയോ കുറച്ച് അകലം പാലിക്കുകയോ ചെയ്തേക്കാം. ഇത് താത്കാലികമാണ്. മാനസികാവസ്ഥയില്‍ സാധാരണയുള്ള മാറ്റമാകയാല്‍ വിഷമിക്കേണ്ടതില്ല. മധുരസംഭാഷണത്തിലൂടെയോ ഇഷ്ടവിഭവങ്ങള്‍ പാചകം ചെയ്തോ ഇത് ശരിയാക്കാം.
advertisement
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: വിവിധ കാരണങ്ങള്‍ ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് അല്‍പം പ്രയാസം നിറഞ്ഞതായിരിക്കും. അഹങ്കരിക്കരുത്. സംസാരിക്കുമ്പോള്‍ അവ പറയുന്ന രീതി ശ്രദ്ധിക്കുക. ഇന്ന് നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും ഇടയിലുള്ള ഇടം തകരാന്‍ അനുവദിക്കരുത്.
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ വികാരങ്ങള്‍ മറച്ചുവെച്ചാല്‍ അത് നിങ്ങളുടെ ബന്ധം അപകടത്തിലാക്കും. ഇന്ന് നിങ്ങളുടെ ദേഷ്യം വര്‍ധിച്ചേക്കാം. അതിനാല്‍ ശ്രദ്ധയും ക്ഷമയും പുലര്‍ത്തുക. സന്തോഷകരമായി സമയം ചെലവഴിക്കുക. എല്ലാം ശരിയാകും.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കുടുംബാംഗങ്ങള്‍ക്കിടയില്‍ ചില പിരിമുറുക്കങ്ങള്‍ അനുഭവപ്പെട്ടേക്കാമെന്ന് രാശിഫലത്തില്‍ പറയുന്നു. അത് അവഗണിക്കരുത്. നിങ്ങളുടെ സംഭാഷണശൈലി നല്ലതായി നിലനിര്‍ത്തുക. അത് കുടുംബാന്തരീക്ഷം ശാന്തമായി നിലനിര്‍ത്തും. ചെറിയ തര്‍ക്കങ്ങള്‍ ഉണ്ടാകുമെങ്കിലും അത് പരിഹരിക്കും.
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: മാധുര്യം നിറഞ്ഞ വാക്കുകളിലൂടെയും ശാന്തമായ മനോഭാവത്തിലൂടെയും പ്രശ്നം നിറഞ്ഞ ബന്ധത്തെ സ്നേഹബന്ധമാക്കി മാറ്റാന്‍ കഴിയും. ഇന്ന് തന്നെ നിങ്ങള്‍ ഇക്കാര്യംചെയ്യുകയും നിങ്ങളുടെ സ്നേഹബന്ധത്തിലെ അസ്വസ്ഥതകള്‍ ഇല്ലാതാക്കാന്‍ മുന്‍കൈ എടുക്കുകയും വേണം.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കുറച്ചുമാസങ്ങളായി നിങ്ങള്‍ ഒരു പ്രണയബന്ധത്തിലായിരിക്കും. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ ഈ ബന്ധത്തില്‍ പഴയ തീക്ഷ്ണത അനുഭവിക്കാന്‍ കഴിയില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ പരസ്പരം സ്നേഹിക്കുക.
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ സ്നേഹബന്ധം വഷളായേക്കാം. എന്നാല്‍ ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് കാര്യമായൊന്നുംചെയ്യാന്‍ കഴിയില്ല. നിലവിലുള്ള കാര്യങ്ങള്‍ അംഗീകരിക്കുക. ക്ഷമയോടെ കാര്യങ്ങള്‍ പരിഹരിക്കുക. പഴയചില കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുക. ഇത് സമ്മര്‍ദം കുറയ്ക്കും.
advertisement
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് ഒരു പ്രത്യേക വ്യക്തിയോട് പ്രണയം തോന്നും. അയാളോട് നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ നിങ്ങള്‍ അന്വേഷിക്കും. ഇന്ന് നിങ്ങളുടെ വികാരങ്ങള്‍ പ്രകടപ്പിക്കാനും മനസ്സ് തുറന്ന് സംസാരിക്കാനും നിങ്ങള്‍ക്ക് കഴിയും. തുടക്കത്തില്‍ നിങ്ങള്‍ പരിഭ്രാന്തി അനുഭവപ്പെടും. എന്നാല്‍, പിന്നീട് എല്ലാം ശരിയാകും. നിങ്ങള്‍ സന്തോഷത്തോടെയിരിക്കും.
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബന്ധ്ങ്ങല്‍ ഋതുക്കളെപ്പോലെയായിരിക്കും. അവ കാലത്തിന് അനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഇന്ന് നിങ്ങളുടെ ബന്ധം പുതുമയുള്ളതായി അനുഭവപ്പെടും. പങ്കാളിയോട് ഹൃദയം തുറന്ന് സംസാരിക്കുക. വികാരങ്ങള്‍ പ്രകടിപ്പിക്കുക. ഒടുവില്‍ നിങ്ങള്‍ പരസ്പര ധാരണയോടെ മുന്നോട്ട് പോകും.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ നിലവിലെ ബന്ധത്തില്‍ മാറ്റമുണ്ടാകും. വളരെക്കാലമായി നിങ്ങള്‍ മരവിച്ച അവസ്ഥയിലാണെന്ന് നിങ്ങള്‍ക്ക് അനുഭവപ്പെട്ടേക്കാം. നഷ്ടപ്പെട്ട പുതുമ നിങ്ങള്‍ തിരിച്ചുപിടിക്കും. അതിനായി നിങ്ങള്‍ ചില നടപടികള്‍ സ്വീകരിക്കും. ഇത് നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തും.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടും. ചിലപ്പോള്‍ നിങ്ങളുടെ മാനസികാവസ്ഥ മോശമായേക്കാം. നിങ്ങളുടെ പങ്കാളിയെ ആകര്‍ഷിക്കാന്‍ ഇന്ന് നിങ്ങളുടെ പെരുമാറ്റത്തില്‍ മാറ്റം വരുത്തുക. പരാതിപ്പെടരുത്. പങ്കാളിയോട് ഊഷ്മളതയോടെയും സൗമ്യമായും പെരുമാറുക.
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധം തുടക്കത്തില്‍ ആകര്‍ഷകമായിരുന്നു. എന്നാല്‍ ഇക്കാലത്തിനിടെ അതില്‍ മങ്ങലേറ്റിട്ടുണ്ട്. നിങ്ങലും പങ്കാളിയും ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കും. അതിന് സമയമെടുത്തേക്കാം. പുതിയ മാര്‍ങ്ങള്‍ സ്വീകരിക്കുന്നതിന് മുന്‍കൈയെടുക്കുക.