ഈ സ്വഭാവക്കാരെ സൂക്ഷിക്കുക, ചതിക്കും; സിനിമയിലെന്നപോലെ ജീവിതത്തിലും കരുതിയിരിക്കാം
- Published by:meera_57
- news18-malayalam
Last Updated:
ഈ ലക്ഷണങ്ങൾ നോക്കിവച്ചോളൂ. വളരെ വേണ്ടപ്പെട്ടവർ എന്ന് അഭിനയിച്ച് കാലുവാരാൻ കിട്ടുന്ന അവസരം ഇത്തരക്കാർ പാഴാക്കാറില്ല
കളിയാട്ടത്തിൽ കണ്ണൻ പെരുമലയനെ കൂട്ടുകാരനായി നടിച്ച് കൂടെ നിന്ന് ചതിക്കുന്ന പണിയൻ. ക്രിസ്ത്യൻ ബ്രദേഴ്‌സിലെ സ്വന്തം സഹോദരിയെ വിവാഹം കഴിച്ചു നൽകി എന്ന ഒരു കുറ്റം കൊണ്ട് അളിയൻ ജോർജ് കുട്ടിയുടെ അപ്രതീക്ഷിത ചതി നേരിട്ട് കുറ്റവാളിയായി മാറുന്ന ക്രിസ്റ്റി. മനസാക്ഷി സൂക്ഷിപ്പുകാരിയായി കൂടെ നടന്ന്, ഒടുവിൽ പ്രിയപ്പെട്ട കൂട്ടുകാരിയുടെ കാമുകനെ തട്ടിയെടുത്ത് അയാളുടെ ഭാര്യയായി മാറുന്ന 'ബോഡി ഗാർഡിലെ' സേതുലക്ഷ്മി. ലാൽ, സുരേഷ് കൃഷ്ണ, മിത്ര കുര്യൻ എന്നിവർ ഈ മൂന്നു സിനിമകളിൽ അഭിനയിച്ച വേഷങ്ങൾ ചിലർക്കെങ്കിലും ജീവിതത്തിലും കിട്ടിയ 'പണി'കൾ ഓർമപ്പെടുത്തിയേക്കും. വളരെ വേണ്ടപ്പെട്ടവർ എന്ന് അഭിനയിച്ച് കാലുവാരാൻ കിട്ടുന്ന അവസരം ഇത്തരക്കാർ പാഴാക്കാറില്ല. ജീവിതത്തിൽ അങ്ങനെയുള്ളവരെ ലക്ഷണം നോക്കി മനസിലാക്കാം. പോന്നോളൂ
advertisement
കണ്ണുകളിൽ നോക്കാതെ സംസാരിക്കുന്നവർ: മനസ്സിൽ എന്തെങ്കിലും ഒളിക്കുന്നവർ, അല്ലെങ്കിൽ കുറ്റബോധമുള്ളവർ. മറ്റൊരാളോട് സംസാരിക്കുമ്പോൾ അവർ കണ്ണുകളിൽ നോക്കാതെ സംസാരിച്ചേക്കും. ഒന്നുകിൽ അവർ ദൂരേക്ക് നോക്കും, അതുമല്ലെങ്കിൽ ശ്രദ്ധ മാറിയെന്ന മട്ടിൽ ഇരിക്കും, അതുമല്ലെങ്കിൽ, നിങ്ങൾ അവരുടെ മുഖത്തേക്ക് നോക്കുമ്പോൾ അവർ അസ്വസ്ഥരാകും (Image: AI Generated)
advertisement
മാറിക്കൊണ്ടിരിക്കുന്ന കഥകൾ: ദുബായിലെ അമ്മാവൻ വന്നപ്പോൾ കൊണ്ടുവന്ന ഉടുപ്പാണിത് എന്ന് ഒരുദിവസം പറയുന്നയാൾ, മറ്റൊരു ദിവസം അതേ വസ്ത്രം നല്ല ഡിസ്കൗണ്ട് കിട്ടിയപ്പോൾ ഓൺലൈനിൽ നിന്നും വാങ്ങി എന്ന് കൂട്ടുകാരോട് പറയുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? പറയുന്ന ആഖ്യാനങ്ങൾ മാറിമറിയുന്ന ആൾക്കാർ നിങ്ങളുടെ കൂട്ടത്തിലുമുണ്ടോ? എങ്കിൽ, കരുതിയിരിക്കുക. പറയുന്ന കാര്യങ്ങളിലെ സ്ഥിരതയില്ലായ്മ, അവർ സത്യസന്ധരല്ല എന്നതിന്റെ സൂചനയാണ് (Image: AI Generated)
advertisement
ന്യായീകരണ തൊഴിലാളികൾ: ഏതെങ്കിലും ഒരു കാര്യത്തിൽ ചോദ്യം ചെയ്യപ്പെടുമ്പോൾ, ആവശ്യത്തിലേറെ സ്വയം ന്യായീകരിക്കുന്ന ആളെ കണ്ടിട്ടുണ്ടോ? ഒന്ന് കരുതിയിരുന്നോളൂ. ആവശ്യത്തിലേറെ സ്വയം ന്യായീകരിക്കുകയും, കുറ്റം മറ്റൊരാളിലേക്ക് ചുമത്തുകയും, ദേഷ്യത്തോടെ പ്രതികരിക്കുകയും ചെയ്യുന്നത് ചതിയന്മാരുടെ ലക്ഷണമാണ്. ഒരു വിഷയം സമാധാനത്തോടെ സമീപിക്കുന്നതിന് പകരം പൊട്ടിത്തെറിക്കുന്നത് ഇത്തരക്കാരുടെ ശീലമായിരിക്കും (Image: AI Generated)
advertisement
advertisement
advertisement
advertisement
advertisement