Money Mantra Sep 11 | വിദേശ ബിസിനസില്‍ ലാഭമുണ്ടാകും; പങ്കാളിയുടെ ഉപദേശം സ്വീകരിക്കുക; ഇന്നത്തെ സാമ്പത്തിക ഫലം
- Published by:meera_57
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 സെപ്റ്റംബര്‍ 11 ലെ സാമ്പത്തിക ഫലം
advertisement
advertisement
ജെമിനി (Gemini മിഥുനം രാശി) മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: അപ്രതീക്ഷിതമായി പണം വന്നുചേരും. പങ്കാളിയ്ക്ക് വേണ്ടി ചില സാധനങ്ങള്‍ വാങ്ങും. വരുമാനത്തിന് അനുസരിച്ച് പണം ചെലവാക്കണം. നിങ്ങളുടെ കഠിനാധ്വാനത്തിന് അനുസരിച്ചുള്ള ഫലം ഭാവിയില്‍ ലഭിക്കും. ദോഷപരിഹാരം: ചൊവ്വാഴ്ച വ്രതം നോക്കുക. ഹനുമാന്‍ സ്വാമിയ്ക്ക് വെറ്റില നിവേദിക്കുക.
advertisement
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ പുതിയ പരിഷ്‌കാരങ്ങള്‍ വരുത്തും. നിങ്ങളുടെ പേരും പ്രശസ്തിയും ഉയരും. വരുമാനത്തിന് അനുസരിച്ച് പണം ചെലവഴിക്കണം. വൈകുന്നേരങ്ങളില്‍ വീട്ടിലേക്ക് അതിഥികളെത്തും. ബിസിനസിലെ വെല്ലുവിളികള്‍ നേരിടാന്‍ നിങ്ങള്‍ക്ക് സാധിക്കും. ദോഷപരിഹാരം: ഹനുമാന്‍ ചാലിസ ജപിക്കുക.
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: അത്യാവശ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. ബിസിനസിലെ പ്രശ്‌നങ്ങള്‍ സഹോദരനോട് പറയും. ജോലി ചെയ്യുന്നവര്‍ക്ക് അനുകൂല ദിവസം. ബിസിനസില്‍ പുതിയ കരാറുകള്‍ നിങ്ങള്‍ക്ക് ലഭിക്കും. ദോഷപരിഹാരം: ഹനുമാന്‍ സ്വാമിയ്ക്ക് കുങ്കുമം സമര്‍പ്പിക്കുക.
advertisement
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വരുമാനത്തിന് അനുസരിച്ച് പണം ചെലവഴിക്കണം. അല്ലെങ്കില്‍ ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാകും. പണം സൂക്ഷിച്ച് ഉപയോഗിക്കണം. ദോഷപരിഹാരം: ബജ്‌റംഗ് ബാന്‍ ചൊല്ലുക. ഹനുമാന്‍ സ്വാമിയ്ക്ക് ബുന്ദി നിവേദിക്കുക.
advertisement
ലിബ്ര (Libra തുലാം രാശി) സെപ്റ്റംബര്‍ 23 നും ഒക്ടോബര്‍ 23 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ എല്ലാ ജോലികളിലും വിജയം കൈവരിക്കാന്‍ സാധിക്കും. നിങ്ങളുടെ മനസ് പറയുന്നത് കേട്ട് മുന്നോട്ട് പോകണം. മേലുദ്യോഗസ്ഥര്‍ നിങ്ങളെ പ്രശംസിക്കും. ഭൂമി വാങ്ങാനുദ്ദേശിക്കുന്നവര്‍ വളരെ ആലോചിച്ച് വേണം തീരുമാനമെടുക്കാന്‍. ദോഷപരിഹാരം: അരയാലിന് കീഴില്‍ നെയ്യ് വിളക്ക് കത്തിയ്ക്കുക. ഉറുമ്പിന് ആഹാരം കൊടുക്കുക.
advertisement
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24 നും നവംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസിലും ജോലിയും ശത്രുക്കള്‍ നിങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കും. എല്ലാ കാര്യത്തിലും ഒരു ശ്രദ്ധ വേണം. ബിസിനസില്‍ നിന്ന് ലാഭമുണ്ടാകും. പുതിയ സ്ഥലത്തേക്ക് മാറിത്താമസിക്കുന്നത് പിന്നത്തേക്ക് മാറ്റിവെയ്ക്കും. ദോഷപരിഹാരം: ഹനുമാന്‍ സ്വാമിയെ ആരാധിക്കുക.
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22 നും ഡിസംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക സ്ഥിതിയില്‍ പുരോഗതിയുണ്ടാകും. പിന്നത്തേക്ക് മാറ്റിവെച്ച ജോലികള്‍ ചെയ്ത് തീര്‍ക്കും. കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും നിങ്ങള്‍ നിറവേറ്റും. ചെലവ് നിയന്ത്രിക്കണം. ബിസിനസില്‍ മുതിര്‍ന്നവരുടെ ഉപദേശം തേടും. തൊഴില്‍ തേടുന്നവര്‍ക്ക് പറ്റിയ ജോലി ലഭിക്കും. ദോഷപരിഹാരം: പാവപ്പെട്ടവര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കുക.
advertisement
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22 നും ജനുവരി 19 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. പങ്കാളിയുടെ ഉപദേശം സ്വീകരിക്കണം. പുതിയ കടയോ കെട്ടിടമോ വാങ്ങും. ശത്രുക്കള്‍ നിങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കും.നിങ്ങളുടെ പുരോഗതി കണ്ട് അവര്‍ അസൂയപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് പണത്തിന് ഞെരുക്കം അനുഭവപ്പെടും. ദോഷപരിഹാരം: ഹനുമാന്‍ ചാലിസ 11 തവണ ചൊല്ലുക.
advertisement
advertisement