Nayanthara | താമസിക്കാനല്ല; മൊത്തം 7000 സ്‌ക്വയർ ഫീറ്റ്; നയൻ‌താരയുടെ ചെന്നൈയിലെ ആഡംബര ബംഗ്ളാവിന്റെ ലക്‌ഷ്യം

Last Updated:
ചെന്നൈ നഗരത്തിലെ വീനസ് കോളനിയിലാണ് ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. നയൻ‌താരയും വിഗ്നേഷ് ശിവനുമാണ് ഉടമകൾ
1/6
നടി നയൻ‌താരയുടെ (Nayanthara) കണ്ണെത്താ ദൂരത്തെ സ്വത്തുക്കളും പ്രൈവറ്റ് ജെറ്റും എല്ലാം ഇടയ്ക്കിടെ വാർത്താ തലക്കെട്ടുകളിൽ വന്ന് പോകാറുള്ള പതിവുണ്ട്. സിനിമയ്ക്ക് പുറമേ, നയൻ‌താര വ്യാപൃതയായ മേഖലകൾ നിരവധിയാണ്. ഭർത്താവ് വിഗ്നേഷ് ശിവന്റെ ഒപ്പം അനവധി ബിസിനസുകൾ ആരംഭിച്ചു കഴിഞ്ഞു നയൻ‌താര. ഇതിൽ പലതും നാട്ടിലും വിദേശത്തും വേരുകളുള്ള സ്ഥാപനങ്ങളായി മാറിക്കഴിഞ്ഞു. ചെന്നൈയിലെ നയൻ‌താരയുടെ ആഡംബര ബംഗ്ലാവിന്റെ വിവരങ്ങളാണ് ഏറ്റവും അടുത്തായി പുറത്തുവരുന്നത്. നയൻ‌താരയുടെയും വിഗ്നേഷ് ശിവന്റെയും സ്വപ്ന സൗധം താമസിക്കാനുളളതല്ല എന്നുകൂടി മനസിലാക്കുക (ചിത്രങ്ങൾ: instagram.com/archdigestindia)
നടി നയൻ‌താരയുടെ (Nayanthara) കണ്ണെത്താ ദൂരത്തെ സ്വത്തുക്കളും പ്രൈവറ്റ് ജെറ്റും എല്ലാം ഇടയ്ക്കിടെ വാർത്താ തലക്കെട്ടുകളിൽ വന്ന് പോകാറുള്ള പതിവുണ്ട്. സിനിമയ്ക്ക് പുറമേ, നയൻ‌താര വ്യാപൃതയായ മേഖലകൾ നിരവധിയാണ്. ഭർത്താവ് വിഗ്നേഷ് ശിവന്റെ ഒപ്പം അനവധി ബിസിനസുകൾ ആരംഭിച്ചു കഴിഞ്ഞു. ഇതിൽ പലതും നാട്ടിലും വിദേശത്തും വേരുകളുള്ള സ്ഥാപനങ്ങളായി മാറിക്കഴിഞ്ഞു. ചെന്നൈയിലെ നയൻ‌താരയുടെ ആഡംബര ബംഗ്ലാവിന്റെ വിവരങ്ങളാണ് ഏറ്റവും അടുത്തായി പുറത്തുവരുന്നത്. നയൻ‌താരയുടെയും വിഗ്നേഷ് ശിവന്റെയും സ്വപ്ന സൗധം താമസിക്കാനുളളതല്ല എന്നുകൂടി മനസിലാക്കുക (ചിത്രങ്ങൾ: instagram.com/archdigestindia)
advertisement
2/6
ഒന്നും രണ്ടുമല്ല, 7000 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് ആ സൗധം സ്ഥിതി ചെയ്യുന്നത്. ഇന്നും ഒരു പഴയ കൊളോണിയൽ ശൈലി ഈ ബംഗ്ളാവിൽ നിലനിർത്തിയിരിക്കുന്നു. നയൻ‌താരയും ഭർത്താവ് വിഗ്നേഷ് ശിവനുമാണ് ഉടമകൾ. കളിമണ്ണ് കൊണ്ടുള്ളതും അല്ലാത്തതുമായ പരമ്പരാഗത കലാശൈലീ രൂപങ്ങൾ ഇവിടെ അലങ്കാരത്തിനായി അണിനിരക്കുന്നു. നിറയെ കാറ്റും വെളിച്ചവും കടന്നുവരത്തക്ക വേണം ഇതിന്റെ നിർമിതി എന്ന നിർബന്ധം ഈ കെട്ടിടത്തിന്റെ മുക്കിലും മൂലയിലും കാണാം. ഇത്രയുമെല്ലാം ചേർന്ന ഈ കെട്ടിടം എന്തിനാണ് എന്നുകൂടി മനസിലാക്കുക (തുടർന്ന് വായിക്കുക)

3/6
ചെന്നൈ നഗരത്തിലെ വീനസ് കോളനിയിലാണ് ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിയുമായി ഇണങ്ങുന്ന നിറങ്ങളാണ് ഈ കെട്ടിടത്തിന് നൽകിയിട്ടുള്ളത്. ഇതിനു പുറമേ, തേക്ക്, ഫൈബർ, ലിനൻ, രത്തൻ തുടങ്ങിയവയുടെ സമ്മിശ്രവും കാണാം. ഡിസൈനർ നിഖിത റെഡ്‌ഡിയാണ് ബംഗ്ലാവിനെ ഈ കാണുന്ന രൂപത്തിലും ഭാവത്തിലും മാറ്റിയെടുത്തത്. ഒരു റീമോഡലിംഗ് പ്രൊജക്റ്റ് എന്നാണ് നിഖിത പറയുക. ടെറസ് ഉൾപ്പെടെ വളരെ കുറച്ചു മാത്രമേ പുതുതായി പണിയേണ്ടി വന്നുള്ളൂവത്രെ

4/6
വിശാലമായ ടെറസിൽ കയറിയാൽ നഗരഭംഗി ആസ്വദിക്കാം. ബംഗ്ലാവിന്റെ സത്ത അതുപോലെ നിലനിർത്തി, സ്വാഭാവികമായ വെളിച്ചം കടത്തി, കെട്ടിടത്തെ കൂടുതൽ പ്രകാശമാനമാക്കാൻ ആഗ്രഹിച്ചതായി നയൻ‌താര പറയുന്നു. നയൻ‌താര, വിഗ്നേഷ് ശിവൻ ദമ്പതികളുടെ പുതിയ സ്റ്റുഡിയോ ആണ് ആഡംബര ബംഗ്ലാവിനെക്കാൾ മനോഹരമായി കാണപ്പെടുന്നത്. കുറച്ചു നാളുകൾക്ക് മുൻപ് ഇവിടെ പൂജ നടത്തുന്ന ചിത്രങ്ങളും, പ്രാരംഭ പ്രവർത്തികൾ നടക്കുന്ന ദൃശ്യങ്ങളും നയൻ‌താര അവരുടെ ഇൻസ്റ്റഗ്രാം ഹാന്ഡിലിൽ പോസ്റ്റ് ചെയ്തിരുന്നു

5/6
നിഖിത റെഡ്‌ഡിയുടെ പക്കൽ കേവലം 40 ദിവസങ്ങൾ മാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ. ഡിസൈൻ മുതൽ നിർമാണം വരെ ഇക്കാലയളവിൽ പൂർത്തിയാക്കേണ്ടതുണ്ടായിരുന്നു. പുറമേയുള്ള കെട്ട് അതുപോലെ നിലനിർത്തി അകത്തെ ചുമരുകൾ ഇടിച്ചു കളഞ്ഞു. ഇത് കൂടുതൽ വിസ്താരവും വെളിച്ചവും ഉറപ്പു വരുത്താൻ വേണ്ടി ചെയ്തതാണ്. തടി കൊണ്ടുള്ള തൂണുകൾ അതേപടി നിലനിർത്തിയിരുന്നു. ടെറസ് കഫെ ലോഞ്ചും വിഗ്നേഷ് ശിവന്റെ സ്റ്റുഡിയോയും ചേർന്ന ഭാഗമാണ് കൂടുതൽ ഇഷ്‌ടമെന്നു നയൻ‌താര. ഇവിടെ സ്ഥിരമായി അതിഥികൾ വന്നുപോകാറുണ്ടത്രേ

6/6
കോൺഫറൻസ് റൂം, അതിഥികളെ സ്വീകരിക്കാനും പാർട്ടി നടത്താനുമുള്ള ലോഞ്ച് സ്‌പെയ്‌സ്, ചുറ്റിനടക്കാൻ ലാൻഡ്സ്കേപ് ചെയ്ത ഔട്ട്ഡോർ ഏരിയ, പിന്നാമ്പുറത്തെ തീൻമേശാ സംവിധാനം എന്നിവയും നയൻ‌താരയുടെ സ്റ്റുഡിയോയിൽ കാണാം. അതിഥികളെ സ്വീകരിക്കാനുള്ള ലിവിങ് റൂം, വർക്ക് ടീമിനെ ഉൾക്കൊള്ളിക്കാനുള്ള ബെഡ്‌റൂം, അസിസ്റ്റന്റ് ഡയറക്ടർമാർക്ക് വേണ്ടിയുള്ള പ്രത്യേക മീറ്റിംഗ് റൂം, നയൻ‌താരയ്ക്കും വിഗ്നേഷ് ശിവനും അവരുടെ ആവശ്യാനുസരണം മീറ്റിംഗ് നടത്താനുള്ള ഏരിയ എന്നിവയും സ്റ്റുഡിയോയുടെ ഭാഗമാണ്. ഉയരമുള്ള രണ്ടു ഗ്ലാസ് ഹൗസുകളും സ്റ്റുഡിയോ ബംഗ്ലാവിന്റെ ഭാഗമാണ്. ഇവ രണ്ടും പുതുതായി പണികഴിപ്പിച്ചവയാണ്
കോൺഫറൻസ് റൂം, അതിഥികളെ സ്വീകരിക്കാനും പാർട്ടി നടത്താനുമുള്ള ലോഞ്ച് സ്‌പെയ്‌സ്, ചുറ്റിനടക്കാൻ ലാൻഡ്സ്കേപ് ചെയ്ത ഔട്ട്ഡോർ ഏരിയ, പിന്നാമ്പുറത്തെ തീൻമേശാ സംവിധാനം എന്നിവയും നയൻ‌താരയുടെ സ്റ്റുഡിയോയിൽ കാണാം. അതിഥികളെ സ്വീകരിക്കാനുള്ള ലിവിങ് റൂം, വർക്ക് ടീമിനെ ഉൾക്കൊള്ളിക്കാനുള്ള ബെഡ്‌റൂം, അസിസ്റ്റന്റ് ഡയറക്ടർമാർക്ക് വേണ്ടിയുള്ള പ്രത്യേക മീറ്റിംഗ് റൂം, നയൻ‌താരയ്ക്കും വിഗ്നേഷ് ശിവനും അവരുടെ ആവശ്യാനുസരണം മീറ്റിംഗ് നടത്താനുള്ള ഏരിയ എന്നിവയും സ്റ്റുഡിയോയുടെ ഭാഗമാണ്. ഉയരമുള്ള രണ്ടു ഗ്ലാസ് ഹൗസുകളും സ്റ്റുഡിയോ ബംഗ്ലാവിന്റെ ഭാഗമാണ്. ഇവ രണ്ടും പുതുതായി പണികഴിപ്പിച്ചവയാണ്. ആർക്കിടെക്ച്ചറൽ ഡൈജസ്റ്റ് ഇന്ത്യയിൽ ഈ ബംഗ്ലാവിന്റെ വിവരങ്ങൾ ലഭ്യമാണ്
advertisement
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
  • 19കാരിയെ തട്ടിക്കൊണ്ടുപോയയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് അബ്ദുൽ റഷീദ് പിടിയിൽ.

  • പെൺകുട്ടിയെ കർണാടകയിലെ വിരാജ് പേട്ടയിൽ നിന്ന് ഹോസ്ദുർഗ് പോലീസ് കണ്ടെത്തി.

  • പെൺകുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി, ഉസ്താദിനെതിരെ കൂടുതൽ പരാതികൾ.

View All
advertisement