മലപ്പുറം ജില്ലയിലെ നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന രാമക്ഷേത്രം കുടികൊള്ളുന്നിടമാണ് രാമപുരം
2/ 10
നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന ഘടനയും നിർമാണ ശൈലിയും ഈ ക്ഷേത്രത്തിൽ കാണാം
3/ 10
നൂറ്റാണ്ടുകൾക്ക് മുൻപ് ഈ മേഖലയിൽ ബ്രാഹ്മണരില്ലാത്ത ഒരു കാലം വന്നപ്പോൾ ഇരിഞ്ഞാലക്കുടയിൽ നിന്നും ബ്രാഹ്മണ കുടുംബങ്ങളെ സാമൂതിരി ഇവിടേക്ക് ക്ഷണിക്കുകയായിരുന്നുവത്രെ
4/ 10
ഇരിഞ്ഞാലക്കുട നിന്നും വന്ന ബ്രാഹ്മണരുടെ ആരാധനാ ദേവത തൃപ്രയാറപ്പനാണ്
5/ 10
അങ്ങനെ ഇവിടെയും രാമക്ഷേത്രം ഉയർന്നു
6/ 10
ഒപ്പം സമീപത്തു തന്നെ ലക്ഷ്മണ, ഭരത, ശത്രുഘ്‌ന ക്ഷേത്രങ്ങളും
7/ 10
രാമായണമാസത്തിൽ നാലമ്പല ദർശന പുണ്യം തേടി ആയിരങ്ങൾ ഈ ക്ഷേത്രങ്ങളിലേക്ക് വരാറുണ്ട്
8/ 10
ഒരു നേരം കൊണ്ട് നാല് ക്ഷേത്രങ്ങളിൽ ദർശനം നടത്തണമെന്നാണ് സങ്കൽപം
9/ 10
ഇവിടെ ഒരു മണിക്കൂർ കൊണ്ട് നാലിടങ്ങളിലും എത്താൻ സാധിക്കും