ഗുജറാത്തിലെ വഡോദര നഗരത്തിന്‍റെ മുഖച്ഛായ തന്നെ മാറ്റി 111 അടി ഉയരത്തിലുള്ള സ്വര്‍ണ ശിവ പ്രതിമ. സുര്‍സാഗര്‍ തടാകത്തിന്‍റെ മധ്യത്തിലായി സ്ഥാപിച്ചിരിക്കുന്ന പ്രതിമ മഹാശിവരാത്രി ദിനത്തില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ അനാച്ഛാദനം ചെയ്യും.
2/ 8
12 കോടി രൂപ ചെലവഴിച്ചാണ് 111 അടി ഉയരത്തിലുള്ള മഹാദേവന്‍റെ സ്വര്‍ണപ്രതിമ നിര്‍മ്മിച്ചത്. 17.5 കിലോ സ്വര്‍ണമാണ് പ്രതിമയില്‍ പൂശിയിരിക്കുന്നത്.
3/ 8
ഔദ്യോഗിക അനാച്ഛാദനത്തിന് മുന്നോടിയായി ഭക്തർക്ക് പ്രതിമ കാണാൻ അധികൃതർ അവസരമൊരിക്കിയിരുന്നു. മഞ്ജല്‍പൂര്‍ എംഎല്‍എ യോഗേഷ് പട്ടേലിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച സത്യം ശിവം സുന്ദരം സമിതിയാണ് നിര്‍മ്മാണത്തിന്‍റെ മേല്‍നോട്ടം വഹിച്ചത്.
4/ 8
1996 ല്‍ നിര്‍മ്മാണം ആരംഭിച്ച പ്രതിമ പൂര്‍ത്തിയായത് 2002ലാണ്. തുടര്‍ന്ന് 2017 മുതല്‍ പ്രതിമയില്‍ സ്വര്‍ണം പൂശാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
5/ 8
അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരാണ് പ്രതിമ സ്വർണ്ണം പൂശാൻ 12 കോടി രൂപ സംഭാവനയായി നൽകിയത് . സര്‍വേശ്വര്‍ മഹാദേവ് എന്നാണ് പ്രതിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്.
6/ 8
പ്രതിമയും പ്ലാറ്റ്‌ഫോമും തൂണുകളും ‘അഷ്ടസിദ്ധി യന്ത്ര’ സാങ്കേതികതയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
7/ 8
പ്രതിമയും അതിന്റെ സ്തംഭവും മുതൽ മുഴുവൻ ഘടനയിലും സംഖ്യാശാസ്ത്രം, ജ്യോതിഷം, ഗ്രഹശാസ്ത്രം, വർണ്ണ ശാസ്ത്രം, വൈബ്രേഷൻ സയൻസ്, രാശി-കുണ്ഡലി എന്നിവ ഉപയോഗിച്ചിട്ടുണ്ട്.
8/ 8
ഒറീസ സ്വദേശിയായ രാജേന്ദ്ര നായക്കും സംഘവുമാണ് പ്രതിമസ്വർണ്ണം പൂശിയത്. അംബാജി, ഷിർദി സായിബാബ മന്ദിർ എന്നിവയുൾപ്പെടെ രാജ്യത്തെ 50 ഓളം ആരാധനാലയങ്ങളിൽ സ്വർണ്ണം പൂശിയത് രാജേന്ദ്ര നായക്കും സംഘവുമാണ്