Krishna Janmashtami 2024| ജന്മാഷ്ടമി വ്രതം ആചരിക്കേണ്ടത് എങ്ങനെ? ശരിയായ നിയമങ്ങൾ അറിയാം
- Published by:ASHLI
- news18-malayalam
Last Updated:
പ്രാധാനമായും രണ്ടു തരത്തിലാണ് ഈ ദിനത്തിലെ ഉപവാസം.എങ്ങനെയാണ് വ്രതം ആചരിക്കേണ്ടതെന്നും ജന്മാഷ്ടമി വ്രതാനുഷ്ഠാനത്തിന്റെ നിയമങ്ങൾ എന്താണെന്നും നോക്കാം.
ശ്രീകൃഷ്ണന്റെ ജന്മദിനമാണ് ജന്മാഷ്ടമി. ഈ ദിവസം വളരെ പവിത്രവും ആചാരനുഷ്ടാനങ്ങളോടെയുമാണ് രാജ്യത്തുടനീളമുള്ള വിശ്വാസികൾ ആഘോഷിക്കുന്നത്. ഭാദ്രപദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയിൽ അർദ്ധരാത്രിയിൽ രോഹിണി നക്ഷത്രത്തിലാണ് കൃഷ്ണൻ ജനിച്ചത്. ഇത് സാധാരണയായി ഓഗസ്റ്റ് അല്ലെങ്കിൽ സെപ്തംബർ മാസങ്ങളിലാണ്. ഈ വർഷത്തെ ജന്മാഷ്ടമി ഓഗസ്റ്റ് 26 (തിങ്കളാഴ്‌ച) ആഘോഷിക്കും.
advertisement
advertisement
ഈ ദിവസം ഉപവാസം അനുഷ്ടിക്കുന്നത് വിശേഷമായാണ് കണക്കാക്കുന്നത്. മനസ്സും ശരീരവും ഒരു പോലെ ശുദ്ധീകരിക്കാൻ ഇത് സഹായിക്കുന്നു. എങ്ങനെയാണ് വ്രതം ആചരിക്കേണ്ടതെന്നും ജന്മാഷ്ടമി വ്രതാനുഷ്ഠാനത്തിന്റെ നിയമങ്ങൾ എന്താണെന്നും നോക്കാം. പ്രാധാനമായും രണ്ടു തരത്തിലാണ് ഈ ദിനത്തിലെ ഉപവാസം. നിർജാല (വെള്ളവും ഭക്ഷണവുമില്ലാതെ), ഫലഹാർ (പഴവും പാലും അടിസ്ഥാനമാക്കിയുള്ള ഭക്ഷണം).
advertisement
ജന്മാഷ്ടമി ദിനത്തിലെ ഏറ്റവും കഠിനമായ വ്രതമാണ് നിർജാല. അതായത് ആ ദിനത്തിൽ വെള്ളവും ഭക്ഷണവും പൂർണ്ണമായി ഉപേക്ഷിച്ചാണ് ഈ വ്രതം ആചരിക്കുന്നത് ( ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ ഉള്ളവർ വൈദ്യോപദേശത്തിന് ശേഷം മാത്രം ഇത്തരം വ്രതങ്ങൾ അനുഷ്ടിക്കുക). ഫലഹാർ എന്നാൽ മത്സ്യമാംസാദികൾ പൂർണ്ണമായി ഒഴിവാക്കി പഴം, പാൽ എന്നിവ കഴിച്ച് അമുഷ്ടിക്കുന്ന വ്രതമാണ്.
advertisement
advertisement