GOLD PRICE : സ്വർണവിലയിൽ വൻ ഇടിവ്, ഉച്ചയ്ക്ക് ശേഷം വീണ്ടും കുറഞ്ഞു
- Published by:SIBILI S
- news18-malayalam
Last Updated:
ഇന്ന് വിപണിയിൽ രാവിലെയും ഉച്ചയ്ക്കുമായി പവന് 4,040 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്
തിരുവനന്തപുരം: സ്വർണവിലയിൽ വീണ്ടും ഇടിവ്. ഉച്ചയ്ക്ക് ശേഷം സ്വർണവില കുത്തനെ കുറഞ്ഞു. രാവിലെ 1,13,400 രൂപയായിരുന്നു ഒരു പവന്. ഇത് ഉച്ചയായതോടെ 1,11,400 രൂപയായിരിക്കുകയാണ്. ഒരു ഗ്രാമിന് 13,925 രൂപയുമായി.
ഇന്ന് വിപണിയിൽ രാവിലെയും ഉച്ചയ്ക്കുമായി പവന് 4,040 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് ആകെ 505 രൂപയുടെ ഇടിവുണ്ടായി. ആഭ്യന്തര വിപണിയിൽ ആവശ്യകത കുറയുന്നതും, നിക്ഷേപകരുടെ പ്രവണതയിൽ വന്ന മാറ്റവുമാണ് സ്വർണവില കുറയാനുള്ള കാരണമെന്നാണ് വിലയിരുത്തൽ.
22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 14,175 ആയി കുറഞ്ഞപ്പോൾ പവന് 113400 രൂപയായിരുന്നു രാവിലെത്തെ നിരക്ക്. 255 രൂപയുടെ ഇടിവാണ് ഗ്രാമിന് രേഖപ്പെടുത്തിയത്. അതായത് പവന് 2040 രൂപ കുറഞ്ഞു. 18,14 കാരറ്റ് സ്വർണങ്ങളിലും സമാനമായ ഇടിവ് തുടരുകയാണ്.
advertisement
അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് നിലനിർത്തിയതും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ അസംസ്കൃത എണ്ണവില കുത്തനെ ഉയർന്നതുമാണ് ഇന്നതെ സ്വർണവില കൂപ്പുകുത്താൻ കാരണമായത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 19, 2026 4:43 PM IST









