മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രത്തിൽ കൊട ഉത്സവത്തിന് കൊടിയേറി
- Published by:Arun krishna
- news18-malayalam
Last Updated:
ഉത്സവത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും തിരുവനന്തപുരത്ത് നിന്നും തമിഴ്നാട് ട്രാൻസ്‌പോർട്ടിന്റെ പ്രത്യേക ബസ് സർവീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
കന്യാകുമാരി ജില്ലയിലെ പ്രശസ്തമായ മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രത്തിൽ കൊട ഉത്സവത്തിന് കൊടിയേറി. ഇന്നലെ രാവിലെ 7.30നും 8.30നും ഇടയിലുള്ള മുഹൂർത്തത്തിലായിരുന്നു തൃക്കൊടിയേറ്റ്. മാസിമാസത്തിലെ (കുംഭം) അവസാന ചൊവ്വാഴ്ച ആണ് ഇവിടുത്തെ പ്രധാന ഉത്സവം. വലിയ പടുക്ക, ഒടുക്കു പൂജ, ഏട്ടം കൊടൈ, ഭരണി കൊടൈ എന്നീ വിശേഷ പൂജകളും ഉത്സവത്തോട് അനുബന്ധിച്ച് നടക്കും.
advertisement
advertisement
മാർച്ച് 12 ന് രാത്രി 12ന് ഉത്സവത്തിലെ പ്രധാന ചടങ്ങുകളിൽ ഒന്നായ വലിയ പടുക്ക സമർപ്പണം നടക്കും. 11ന് രാത്രി 9.30ന് വലിയ തീവെട്ടി എഴുന്നള്ളത്ത്,12ന് പുലർച്ചെ ശാസ്താക്ഷേത്രത്തിൽ നിന്ന് കളഭ ഘോഷയാത്ര തിരിക്കും. രാത്രി 9.30ന് ദേവീ എഴുന്നള്ളത്ത്. രാത്രി 12ന് ഒടുക്ക് പൂജയ്ക്കുള്ള പദാർത്ഥങ്ങൾ പാരമ്പര്യ ആചാരപ്രകാരം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. രാത്രി 1ന് ഒടുക്ക് പൂജ. മറുകോട മാർച്ച് 19ന്.
advertisement
മണ്ടയ്ക്കാട് ക്ഷേത്ര കൊട ഉത്സവത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും തിരുവനന്തപുരത്ത് നിന്നും തമിഴ്നാട് ട്രാൻസ്‌പോർട്ടിന്റെ പ്രത്യേക ബസ് സർവീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. സുരക്ഷക്കായി ജില്ലാ പൊലീസ് മേധാവി സുന്ദര വധനത്തിൻ്റെ നേതൃത്വത്തിൽ ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളതായി അറിയിച്ചു.
advertisement