ആടിപ്പാടി ഒരു കടൽ യാത്ര; കടലിൽ കുളിക്കാം; നിറയെ കാഴ്ചകൾ; വരൂ, സെന്റ് മേരീസ് ദ്വീപിലേക്ക്

Last Updated:
സെന്റ്മേരീസ് എന്ന പേരിൽ പള്ളികളും സ്കൂളുകളും കേട്ടു പരിചയിച്ച നമുക്ക് ആ പേരിൽ ഒരു ദ്വീപ് ഉണ്ടെന്നറിയുമോ? കേരളത്തിന്റെ തൊട്ടടുത്ത്, അറബിക്കടലിൽ ചുറ്റും കാഴ്ചയുടെ കടൽ തീർക്കുന്ന പ്രദേശമാണ് സെന്റ്മേരീസ് ദ്വീപ്.... (റിപ്പോർട്ടും ചിത്രങ്ങളും - പ്രവീണ പ്രഭാകരന്‍)
1/9
 സെന്റ്മേരീസ് ദ്വീപ്...പേര് കേട്ട് വിദേശത്താണെന്നു വിചാരിച്ചു വിമാനം പിടിച്ചുപോകണമെന്നൊന്നും കരുതണ്ട. പരശുരാം എക്സ്പ്രസിലോ ഏറനാട് എക്സ്പ്രസിലോ ഒരു പകൽ യാത്ര മതി. അല്ലെങ്കിൽ രാത്രിവണ്ടിയിൽ സന്ധ്യക്കു കയറിയാൽ നേരം ചൂടുപിടിക്കും മുമ്പ് അങ്ങെത്താം. ദക്ഷിണ കന്നഡത്തിലെ ഉഡുപ്പിയിയിൽനിന്നു നോക്കിയാൽ കാണുന്ന ദുരത്താണ് കടൽ കടന്നാൽ ചെല്ലാവുന്ന ഈ ദ്വീപ്.

advertisement
2/9
 ദോശ കഴിച്ച് കാഴ്ച കാണാൻ പോകാം- കേരളത്തിൽനിന്നു സെന്റ്മേരീസ് ദ്വീപിലേക്കു പോകുമ്പോൾ ഉഡുപ്പിയിൽ ഇറങ്ങണം. ഉഡുപ്പിയെന്നു കേൾക്കുമ്പോഴേ നാവിൽ വെള്ളമൂറും. ഏറ്റവും രുചികരമായ മസാലദോശ എവിടെക്കിട്ടുമെന്നു ചോദിച്ചാൽ അതിന് ഒറ്റ ഉത്തരമേയുള്ളൂ, ഉഡുപ്പി. ഉഡുപ്പി തെരുവുകൾ എപ്പോഴും ദോശയുടെ മണമുള്ളതാണ്. ദോശ ചുടുമ്പോഴുള്ള 'ശ്... ശ്' ശബ്ദം എപ്പോഴും ഉഡുപ്പിയിൽ നിറഞ്ഞുനിൽക്കും. ഉഡുപ്പിയിൽനിന്ന് ദോശ കഴിച്ചാൽ പിന്നെ സെന്റ്മേരീസ് ദ്വീപിലേക്കു പുറപ്പെടാം.

3/9
 കടലിനു നടുവിൽ കാഴ്ചയുടെ കടൽ - ചിപ്പികൾ നിറഞ്ഞ തീരം. കൊത്തിവച്ച ശിൽപങ്ങൾ പോലെ കടലിൽ ഉയർന്നു നിൽക്കുന്ന കൃഷ്ണശിലകൾ. കടലിന്റെ അടിത്തട്ടുവരെ കാണാം വിധം ചില്ലു പോലെ തെളിഞ്ഞ വെള്ളം. പോരാത്തതിന്, കടലിലൂടെ റൈഡും. ഇത്രയൊക്കെ പോരേ സെന്റ്മേരീസ് ദ്വീപ് ഏതൊരു സഞ്ചാരിയെയും അങ്ങോട്ടേക്ക് വിളിച്ചുകൊണ്ടുപോകാൻ.

4/9
 വിനോദത്തിനും ഫോട്ടോഗ്രാഫിക്കും പറ്റിയ ഇടമാണ് നാലു ചെറു ദ്വീപുകൾ ചേർന്ന സെന്റ് മേരീസ് ദ്വീപുകൾ .. എവിടെത്തിരിഞ്ഞു നോക്കിയാലും തോന്നും ഒരു ഫോട്ടോയെടുക്കാൻ. അത്ര മനോഹരമാണ് ഓരോ ദിക്കും. കുടുംബത്തോടൊപ്പം ഉല്ലസിക്കാൻ, കൂട്ടുകൂടി ചിൽ ചെയ്യാൻ... എന്തിനും അനുയോജ്യമായ പ്രദേശമാണ് സെന്റ്മേരീസ് ദ്വീപ്. വലിയ നിയന്ത്രണങ്ങളൊന്നുമില്ലാത്ത കടൽതീരം.

5/9
 കാപ്പാട്ടേക്കു വന്ന ഗാമ കണ്ട ദ്വീപ് -- വലിയ ചരിത്രമുണ്ട് ഈ ദ്വീപിന്. കേരളത്തിലേക്കുള്ള വിദേശവ്യാപാരത്തിന്റെ കപ്പൽചാലിൽ കോർത്തിണക്കപ്പെട്ട ചരിത്രം. 1498ൽ കോഴിക്കോട് കാപ്പാട് തീരത്തു വന്നിറങ്ങിയ വാസ്കോഡ ഗാമ യാത്രാമധ്യേ കണ്ടെത്തിയ ദ്വീപാണിത്. ഇവിടെയിറങ്ങിയ ഗാമ ഒരു കുരിശ് സ്ഥാപിച്ചു. ദ്വീപിന് കന്യാമറിയത്തിന്റെ പേരിട്ടു, ഒ പാഡ്രോ ഡി സാന്ത മരിയ. പറഞ്ഞു പറഞ്ഞ് അത്, സെന്റ് മേരീസ് ദ്വീപായി.

6/9
 കർണാടകയിലെ നാലു ഭൗമശാസ്ത്ര സ്മാരകങ്ങളിൽ ഒന്നാണ് സെന്റ് മേരീസ് ദ്വീപ്. നിറയെ തെങ്ങിൻ തോട്ടങ്ങാണ് ദ്വീപിലെങ്ങും. നാളികേരവുമായി ബന്ധപ്പെട്ട നിരവധി വ്യവസായങ്ങളും ദ്വീപിലുണ്ട്. അതുകൊണ്ടുതന്നെയാണ് കോക്കനട്ട് ദ്വീപെന്നും വിളിക്കുന്നത്.

7/9
 മംഗളൂരു, ഉഡുപ്പി, മാൽപേ വഴി -- കേരളത്തിൽനിന്ന് ഒറ്റദിവസത്തെ യാത്ര പ്ലാൻ ചെയ്താൽ പോയി വരാൻ ഏറ്റവും പറ്റിയ ഇടമാണ് സെന്റ് മേരീസ് ദ്വീപ്. മംഗളുരൂവിൽനിന്ന് 59 കിലോമീറ്റർ മാത്രം ദൂരം. മംഗളൂരുവിൽ നിന്ന് ആദ്യം ഉഡുപ്പിയിൽ ഇറങ്ങണം. ഓരോ അഞ്ചു മിനുട്ടിലും ബസുണ്ട്. ഉഡുപ്പിയിൽ നിന്ന് അഞ്ചു കിലോമീറ്റർ പോയാൽ മാൽപെ തീരത്തെത്താം. ഉഡുപ്പിയിൽനിന്ന് മാൽപെയിലേക്ക് ബസ് കിട്ടും. ടാക്സികളും സുലഭം.

8/9
 മാൽപേയിൽനിന്ന് ഇരുപതു മിനുട്ടു ബോട്ടിൽ കടലിലൂടെയുള്ള ബോട്ട് യാത്ര. പാട്ടുപാടിയും ആടിയുമൊക്കെ ഈ യാത്ര ആസ്വദിക്കുന്നവരെ ബോട്ടിൽ കാണാം. മടക്കയാത്ര ഉൾപ്പെടെ 350 രൂപയാണ് ബോട്ട് ചാർജ്. രാവിലെ 9.30 ക്ക് കയറിയാൽ വൈകിട്ട് 4 വരെ ദ്വീപിൽ കറങ്ങാം.

9/9
 കടലിൽ കുളിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനും കഴിയും. ഉപ്പുവെള്ളത്തിലെ കുളി കഴിഞ്ഞ് മാൽപേയിൽ തിരിച്ചെത്തിയാൽ പത്തു രൂപ കൊടുത്താൽ നല്ല വെള്ളത്തിൽ കുളിച്ചു ഫ്രെഷ് ആയി മടക്കയാത്ര ആരംഭിക്കാം. നല്ല വെയിൽ ഉള്ളതിനാൽ തൊപ്പി, കൂളിംഗ് ഗ്ലാസ് എന്നിവ കയ്യിൽ കരുതുക . കുടിക്കാനുള്ള പാനീയങ്ങൾക്ക് ദ്വീപിനകത്ത് കടകൾ ഉണ്ട് .

Love Horoscope October 30 |  ബന്ധങ്ങൾ ശക്തിപ്പെടുത്താനാകും; പ്രശ്‌നങ്ങൾ സംസാരിച്ച് പരിഹരിക്കുക : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope October 30 |  ബന്ധങ്ങൾ ശക്തിപ്പെടുത്താനാകും; പ്രശ്‌നങ്ങൾ സംസാരിച്ച് പരിഹരിക്കുക : ഇന്നത്തെ പ്രണയഫലം
  • വിവിധ രാശികളിൽ ജനിച്ചവരുടെ 2025 ഒക്ടോബർ 31ലെ പ്രണയഫലം അറിയാം

  • തുറന്ന ആശയവിനിമയം, ദീർഘകാല പ്രതിബദ്ധതയുടെ ചിന്തകൾ

  • ഇടവം, മിഥുനം രാശിക്കാർക്ക് വ്യക്തമായി ആശയവിനിമയം നടത്തേണ്ടതുണ്ട്

View All
advertisement