Met Gala 2021 | മെറ്റ് ഗാലയിലെ ഇന്ത്യൻ സാന്നിധ്യം; വേദിയിൽ തിളങ്ങി സുധ റെഡ്ഡി
- Published by:Sarath Mohanan
- news18-malayalam
Last Updated:
ഫാഷന്‍ലോകത്തെ ‘ഓസ്‌കര്‍’ എന്നാണ് മെറ്റ് ഗാല അറിയപ്പെടുന്നത്. വിചിത്രവും വേറിട്ടതുമായ വസ്ത്രശൈലിയിലൂടെ എങ്ങനെ ജനശ്രദ്ധ പിടിച്ചു പറ്റാം എന്നതിലാണ് പരിപാടിയിൽ പങ്കെടുക്കുന്നവർ ശ്രദ്ധ കേന്ദ്രീകരിക്കുക.
ന്യൂയോർക്കിൽ നടക്കുന്ന അന്താരാഷ്ട്ര ഫാഷൻ വേദിയായ മെറ്റ് ഗാല 2021 ൽ തിളങ്ങി പ്രമുഖ വ്യവസായി മേഘ കൃഷ്ണ റെഡ്ഡിയുടെ ഭാര്യ സുധ റെഡ്ഡി. ഇതുവരെ, ഷോയിൽ ഇന്ത്യയിൽ നിന്ന് ബോളിവുഡ് നായികമാരായ പ്രിയങ്ക ചോപ്ര, ദീപിക പദുക്കോൺ, മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി തുടങ്ങിയവർ പങ്കെടുത്തിരുന്നു. എന്നാൽ ഇത്തവണത്തെ ഇന്ത്യൻ സാന്നിധ്യം സുധ റെഡ്ഡിയാണ്.
advertisement
advertisement
സുധ റെഡ്ഡി ആദ്യമായാണ് മെറ്റ് ഗാലയിൽ പങ്കെടുക്കുന്നത്. ഈ വർഷം ഇന്ത്യയിൽ നിന്നുള്ള ഒരേയൊരു പങ്കാളിയാണ് സുധ റെഡ്ഡി. 1978 ഡിസംബർ 10ന് ജനിച്ച സുധ റെഡ്ഡി, മൈക്രോബയോളജിയിൽ ബിരുദധാരിയും മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (MEIL) ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടറുമാണ്. ബോർഡ് അംഗമെന്ന നിലയിൽ, കമ്പനിയുടെ തന്ത്രപ്രധാന തീരുമാനമെടുക്കുന്നതിൽ സുധ പ്രധാന പങ്ക് വഹിക്കുന്നു.
advertisement
advertisement
advertisement
advertisement
ഉടയാടകളിൽ പുത്തൻ വിസ്മയങ്ങൾ തീർക്കുന്ന വേദിയാണ് മെറ്റ് ഗാല. ഫാഷൻ ലോകം ഉറ്റുനോക്കുന്ന വേദി കൂടിയാണിത്. അമേരിക്കയിലെ ന്യൂയോർക്കിലുള്ള മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് ആണ് മെറ്റ് ഗാല വേദി. ഫാഷന്‍ ലോകത്തെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ മെറ്റ് ഗാല എല്ലാ വർഷവും മേയ് മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ചയാണ് നടത്തി വരാറുള്ളത്. എന്നാൽ ഇത്തവണ പരിപാടിയിൽ ചില മാറ്റങ്ങൾ വന്നു. കോവിഡ് പ്രതിസന്ധികളെത്തുടർന്നാണ് മെറ്റ് ഗാല മാറ്റിവച്ചത്.
advertisement