LPG പ്രതിസന്ധി ; 23-ന് സംസ്ഥാനവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍
- Published by:SIBILI S
- news18-malayalam
Last Updated:
സംസ്ഥാനത്തുടനീളം ഹോട്ടലുകളും ഭക്ഷണശാലകളും അടച്ചിടുമെന്നാണ് വിവരം
തിരുവനന്തപുരം: സംസ്ഥാനത്ത് പാതകവാതക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ സംസ്ഥാനവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍. മാർച്ച് 23-നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സംസ്ഥാനത്തുടനീളം ഹോട്ടലുകളും ഭക്ഷണശാലകളും അടച്ചിടുമെന്നാണ് വിവരം. പാചകവാതകം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധപ്രകടനം നടത്തുന്നത്.
അതേസമയം, ആലപ്പുഴയിലെ ഹോട്ടലുകളിൽ ഭക്ഷണത്തിന് വില വർദ്ധിപ്പിച്ചു. 30 രൂപയാണ് കൂട്ടിയത്. നോൺവെജ് ഭക്ഷണങ്ങൾക്കാണ് വില വർദ്ധിപ്പിച്ചിരിക്കുന്നത്. എൽപിജി ഉപയോഗിച്ച് പാകം ചെയ്യുന്ന വിഭവങ്ങൾക്കായിരിക്കും മുമ്പത്തേക്കാൾ കൂടുതൽ പണം ഈടാക്കുക. അൽഫാം, ഷവർമ പോലെയുള്ള വിഭവങ്ങൾക്കും ബിരിയാണിക്കും 10 രൂപ മുതൽ 30 രൂപ വരെ വില ഉയർന്നു. പാകം ചെയ്യാൻ അധികസമയം ചെലവഴിക്കുന്ന ഭക്ഷണവിഭവങ്ങൾക്കാണ് വില കൂട്ടിയത്.
എൽപിജി ക്ഷാമത്തെ തുടർന്ന് പല ഹോട്ടലുകളും വിറകടുപ്പിലേക്ക് മാറിയിട്ടുണ്ട്. ആലപ്പുഴയിൽ ആയിരത്തോളം ഹോട്ടലുകളാണ് അടച്ചത്. കൂടാതെ ചില ഹോട്ടലുകൾ പൂട്ടലിന്റെ വക്കിലുമാണ്. മാത്രമല്ല, ഹോട്ടലുകളിലും കാറ്ററിംഗ് സ്ഥാപനങ്ങളിലും ഉൾപ്പെടെയുള്ള മേഖലകളിൽ ജോലി ചെയ്യുന്നവരിൽ പലർക്കും ജോലി നഷ്ടമായി.
advertisement
ചെറിയ റെസ്റ്റോറന്റുകൾ, തെരുവോര ഭക്ഷണശാലകൾ, എന്നിവയിൽ പലതും അടച്ചുപൂട്ടുകയോ ജോലിക്കാരെ വെട്ടിക്കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്. ദിവസവും 500,600 രൂപ ശമ്പളം വാങ്ങുന്ന സാധാരണക്കാരെയാണ് ഈ സാഹചര്യം പ്രതികൂലമായി ബാധിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Kerala
First Published :
Mar 19, 2026 12:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
LPG പ്രതിസന്ധി ; 23-ന് സംസ്ഥാനവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍









