സുസ്മിത സെന്നിന്റെ മകൾക്ക് 22 വയസ്സ്; പിറന്നാൾ ആശംസിച്ച് മുൻ മിസ് യൂണിവേഴ്സ്
- Published by:Naseeba TC
- news18-malayalam
Last Updated:
സുസ്മിതയുടെ മൂത്തമകൾ റിനീ സെന്നിന്റെ 22 ാം പിറന്നാളാണിന്ന്.
advertisement
advertisement
advertisement
സുസ്മിതയുടെ മൂത്തമകൾ റിനീ സെന്നിന്റെ 22 ാം പിറന്നാളാണിന്ന്. തന്റെ 'ആദ്യ പ്രണയത്തിന്റെ' ജന്മദിനം എന്ന കുറിപ്പോടെ സുസ്മിത ഇൻസ്റ്റഗ്രാമിൽ മകളുടെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. 22 വയസ്സുള്ള മകളുടെ അമ്മയാണ് സുസ്മിതയെന്ന് ആരാധകർ പോലും മറന്നുപോയിരിക്കുന്നു. സൗന്ദര്യത്തിലും ഫിറ്റ്നസിലും മുൻ മിസ് യൂണിവേഴ്സിന്റെ ശ്രദ്ധ അത്രയും കണിശമാണ്.
advertisement
രണ്ട് പെൺമക്കളാണ് നാൽപ്പത്തിയഞ്ചുകാരിയായ സുസ്മിത സെന്നിനുള്ളത്. മൂത്ത മകൾ റിനീ, ഇളയവൾ അലീഷ. രണ്ടുപേരും സുസ്മിതയുടെ ദത്തുപുത്രിമാരാണ്. 2000 ലാണ് റിനീയെ സുസ്മിത ദത്തെടുക്കുന്നത്. ഇളയമകൾ അലീഷയെ 2010 ലും ദത്തെടുത്തു. അമ്മയ്ക്ക് പിന്നാലെ റിനീയും അഭിനയലോകത്തേക്ക് കടന്നിരിക്കുകയാണ്. ഡിസ്നി+ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്ത ഷോർട്ട്ഫിലിം സുട്ടാബാസിയിലാണ് റിനീ അഭിനയിച്ചത്.
advertisement
1996-ൽ പുറത്തിറങ്ങിയ ദസ്റ്റക് ആയിരുന്നു സുസ്മിതയുടെ ആദ്യ ചിത്രം. ആദ്യ സിനിമ വിജയമായിരുന്നില്ലെങ്കിലും പിന്നാലെ പുറത്തിറങ്ങിയ തമിഴ് ചിത്രം രക്ഷകൻ സൂപ്പർഹിറ്റായി. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് സുസ്മിത ബിവീ നമ്പർ വൺ എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. സിനിമ മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ് സുസ്മിതയ്ക്ക് നേടിക്കൊടുത്തു.
advertisement


