ട്രെയിനിന്റെ മൈലേജ് അറിയാമോ? ഒരു ലിറ്റർ ഡീസലിന് ട്രെയിൻ എത്ര ദൂരം ഓടും?
- Published by:Rajesh V
- news18-malayalam
Last Updated:
നമ്മൾ നിത്യേന ഉപയോഗിക്കുന്ന ബസ്, ട്രെയിൻ, വിമാനം തുടങ്ങിയ പൊതുഗതാഗത വാഹനങ്ങളുടെ മൈലേജ് പലർക്കും അറിയില്ല. ആരും അതിനെക്കുറിച്ച് ചിന്തിച്ചിട്ടുമുണ്ടാകില്ല
ഇരുചക്രവാഹനമോ കാറോ വാങ്ങും മുൻപ് പ്രധാനമായും നാം ചോദിച്ചറിയുക 'എത്ര കിലോമീറ്റർ മൈലേജ് തരും?' എന്നാകും. ഇതിനുള്ള ഉത്തരം നമുക്ക് സംതൃപ്തി നൽകുന്നെങ്കിൽ മാത്രമാണ് പുതിയ വാഹനം വാങ്ങുക. അതേസമയം നമ്മൾ നിത്യേന ഉപയോഗിക്കുന്ന ബസ്, ട്രെയിൻ, വിമാനം തുടങ്ങിയ പൊതുഗതാഗത വാഹനങ്ങളുടെ മൈലേജ് പലർക്കും അറിയില്ല. ആരും അതിനെക്കുറിച്ച് ചിന്തിച്ചിട്ടുമുണ്ടാകില്ല.
advertisement
വാഹനത്തിന്റെ ഇന്ധനക്ഷമതയാണ് മൈലേജ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു ലിറ്റർ ഇന്ധനം ഉപയോഗിച്ച് വാഹനം എത്ര ദൂരം സഞ്ചരിക്കുന്നു എന്നതാണ് മൈലേജ് എന്ന പദത്തിന്റെ നിർവചനം. മറ്റേതൊരു വാഹനത്തെയും പോലെ ട്രെയിൻ മൈലേജും പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒരു ട്രെയിൻ ലിറ്ററിന് എത്ര കിലോമീറ്റർ നൽകുമെന്ന് കൃത്യമായി പറയാൻ പ്രയാസമാണ്, കാരണം ട്രെയിനിന്റെ തരം (എക്സ്പ്രസ്, ഹൈ-സ്പീഡ്, പാസഞ്ചർ), അത് വഹിക്കുന്ന കോച്ചുകളുടെ എണ്ണം എന്നിവയെ ആശ്രയിച്ച് അതിന്റെ മൈലേജ് വ്യത്യാസപ്പെടുന്നു.
advertisement
ഒരു ട്രെയിനിന്റെ മൈലേജിനെ ബാധിക്കുന്ന ഏറ്റവും വലിയ ഘടകം അത് എത്ര കോച്ചുകളെ വഹിക്കുന്നു എന്നുള്ളതാണ്. കോച്ചുകളുടെ എണ്ണം കുറവാണെങ്കിൽ, കുറച്ച് ലോഡ് മാത്രം എഞ്ചിന് വലിച്ചാൽ മതിയാകും. 25 കോച്ചുകൾ വഹിക്കുന്ന ഒരു ഡീസൽ എഞ്ചിൻ ഓരോ 1 കിലോമീറ്ററിന് 6 ലിറ്റർ ഡീസൽ ഉപയോഗിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൂപ്പർഫാസ്റ്റ് ട്രെയിനുകളിൽ പാസഞ്ചർ ട്രെയിനുകളേക്കാൾ ഡീസൽ ഉപയോഗം കുറവാണ്.
advertisement
advertisement