Budget 2021 | പെട്രോളിന് 2.5 രൂപയും ഡീസലിന് 4 രൂപയും സെസ്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
പെട്രോൾ, ഡീസൽ എന്നിവയ്‌ക്കൊപ്പം ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ, മൊബൈൽ ഫോണുകൾ, ചാർജറുകൾ, ലെതർ ഷൂസ് എന്നിവയുടെയും വില കൂടും.
ന്യൂഡൽഹി: ഇന്ധന വില സർവകാല റെക്കോഡിൽ എത്തിയതിനു പിന്നാലെ പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്താൻ കേന്ദ്ര ബജറ്റിൽ നിർദ്ദേശം. പെട്രോളിന് 2.5 രൂപയും ഡീസലിന് 4 രൂപയും സെസ് ഏർപ്പെടുത്താനാണ് സർക്കാർ നിർദ്ദേശം.
advertisement
അതേസമയം എക്സൈസ് തീരുവ കുറച്ച സാഹചര്യത്തിൽ നിലവിൽ വില കൂടില്ലെന്നാണ് സൂചന. പെട്രോൾ, ഡീസൽ വില റോക്കറ്റ് വേഗത്തിലാണ് രാജ്യത്ത് കുതിച്ചുയരുന്നത്. ദേശീയ തലസ്ഥാനത്തെ പെട്രോൾ വില 86 രൂപ കടന്നു.
advertisement
സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ പെട്രോൾ വില ലിറ്ററിന് 93 രൂപയിലെത്തി. ഡീസൽ വില ഡൽഹിയിൽ വില 76 രൂപയും മുംബൈയിൽ 83 രൂപയുമാണ്.
advertisement
പെട്രോൾ, ഡീസൽ എന്നിവയ്‌ക്കൊപ്പം ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ, മൊബൈൽ ഫോണുകൾ, ചാർജറുകൾ, ലെതർ ഷൂസ് എന്നിവയുടെയും വില കൂടും.
advertisement