'സച്ചിനോ കോഹ്‌ലിയോ ധോണിയോ അല്ല...'; ഇന്ത്യയിലെ ഏറ്റവും ധനികനായ ക്രിക്കറ്റ് കളിക്കാരനെ പരിചയപ്പെടാം
- Published by:Sarika N
- news18-malayalam
Last Updated:
ഏകദേശം 1,400 കോടിയിലധികം ആസ്തിയുള്ള മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തെ കുറിച്ചറിയാം
പല ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെയും ആസ്തി കോടികളാണ്. സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി, വിരാട് കോഹ്‌ലി തുടങ്ങിയ വമ്പന്മാരെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും ധനികനായ ക്രിക്കറ്റ് കളിക്കാരനായി മാറിയിരിക്കുന്നത് മറ്റൊരു താരമാണ്. അജയ് ജഡേജ (Ajay Jadeja) എന്ന പേര് കേൾക്കുമ്പോൾ തന്നെ അദ്ദേഹത്തെ തിച്ചറിയാത്തവർ ചുരുക്കമായിരിക്കും. 1,400 കോടിയിലധികം ആസ്തിയുള്ള ക്രിക്കറ്റ് താരമാണ് അജയ് ജഡേജ. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഏകദേശം രണ്ട് പതിറ്റാണ്ട് മുമ്പ് വിരമിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ് അജയ് ജഡേജ. എന്നിരുന്നാലും, 54 കാരനായ ജഡേജ വീണ്ടും തന്റെ വൻ സ്വത്തിന്റെ പേരിൽ വാർത്തകളിൽ ഇടം നേടുകയാണ്. ഇന്ന് മുതൽ അദ്ദേഹം പ്രതിദിനം ഒരു കോടി രൂപ ചെലവഴിച്ചാൽ പാപ്പരാകാൻ ഏകദേശം 4 വർഷമെടുക്കും.
advertisement
ഒരു കാലത്ത് ബോളിവുഡ് താരത്തിന്റെ മികവോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തിളങ്ങി നിന്ന താരമാണ് അജയ് ജഡേജ. പരസ്യക്കമ്പനികളുടെയും യുവാക്കളുടെയുമെല്ലാം ഹരമായിരുന്ന ജഡേജയുടെ ക്രിക്കറ്റ് ജീവിതത്തില്‍ കരിനിഴലായത് കോഴവിവാദമായിരുന്നു. മുഹമ്മദ് അസറുദ്ദീനും ജഡേജയും എല്ലാമുള്‍പ്പെട്ട വാതുവയ്പ്പ് വിവാദങ്ങള്‍ കാരണം താരത്തിന് ആജീവനാന്ത വിലക്ക് വന്നെങ്കിലും പിന്നീട് അത് അഞ്ച് വര്‍ഷത്തേക്ക് കോടതി ചുരുക്കി. ശേഷം ക്രിക്കറ്റ് കളിക്കളത്തില്‍ പാഡണിഞ്ഞ് ജഡേജ എത്തിയില്ലെങ്കിലും ഗ്രൗണ്ടിന് പുറത്തും മറ്റ് പല മേഖലകളിലും സജീവമായിരുന്നു.
advertisement
2000-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച അജയ് ജഡേജ, സമർത്ഥമായ നിക്ഷേപങ്ങളിലൂടെയും രാജകീയ പാരമ്പര്യത്തിലൂടെയും ഇന്ത്യയിലെ ഏറ്റവും ധനികനായ ക്രിക്കറ്റ് കളിക്കാരനായി മാറി. കഴിഞ്ഞ വർഷം ഒക്ടോബറിൽ, മഹാരാജ ജാംസാഹേബ് അജയ് ജഡേജയെ ജാംനഗറിലെ രാജകീയ സിംഹാസനത്തിന്റെ അവകാശിയായി നാമനിർദ്ദേശം ചെയ്തു, അതാണ് മുൻ ക്രിക്കറ്റ് കളിക്കാരനെ ഇന്നത്തെ നിലയിൽ എത്തിച്ചത്.
advertisement
advertisement
ക്രിക്കറ്റ് ടീമുകളുടെ ഇഷ്ട ഹീറോ–പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്നും പുറത്തുപോന്ന ശേഷം വിവിധ ടീമുകള്‍ക്ക് വേണ്ടി മെന്ററിങ് നടത്തുന്നതിലൂടെ ജഡേജയ്ക്ക് കാര്യമായ വരുമാനം ലഭിക്കുന്നു. ഡല്‍ഹി ക്രിക്കറ്റ് ടീമിന്റെ കോച്ചെന്ന നിലയില്‍ അദ്ദേഹം മികച്ച പ്രകടനം നടത്തിയിരുന്നു. അതിന് ശേഷം അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായും ജഡേജ തിളങ്ങി.