ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ്! ഈ 4 ക്യാരക്‌ടറുകള്‍ അബദ്ധത്തില്‍ പോലും ടൈപ്പ് ചെയ്യല്ലേ!

Last Updated:
ഈ നാല് ക്യാരക്ടറുകള്‍ ടൈപ്പ് ചെയ്‌താല്‍ സ്ക്രീന്‍ ബ്ലാക്ക്ഔട്ടായി മാറും! ഇത് ബഗ്ഗോ അതോ സുരക്ഷാ പ്രശ്‌‌നമോ?
1/5
 ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ്! ഈ 4 ക്യാരക്‌ടറുകള്‍ അബദ്ധത്തില്‍ പോലും ടൈപ്പ് ചെയ്യല്ലേ! സുരക്ഷയുടെയും പ്രവര്‍ത്തനക്ഷമതയുടെയും കാര്യത്തില്‍ തെല്ലുപോലും സംശയം വേണ്ട എന്നാണ് വെപ്പെങ്കിലും ആപ്പിളിന്‍റെ ഐഫോണ്‍ ഇപ്പോൾ വലിയൊരു ബഗിനെ അഭിമുഖീകരിക്കുകയാണ്.

advertisement
2/5
 വെറും നാലേനാല് ക്യാരക്ടറുകള്‍ ടൈപ്പ് ചെയ്‌താല്‍ സ്ക്രീന്‍ ബ്ലാക്ക്ഔട്ടായി മാറുന്നതാണ് പ്രശ്‌നം. ആപ്പിളിന്‍റെ ഐഫോണുകളിലും ഐപാഡുകളിലും “”:: എന്നിങ്ങനെ നാല് ക്യാരക്‌ടറുകള്‍ ടൈപ്പ് ചെയ്‌താല്‍ ഡിവൈസിലെ യൂസര്‍ ഇന്‍റര്‍ഫേസ് ക്രാഷാകും എന്നാണ് ഒരു സൈബര്‍ സുരക്ഷാവിദഗ്ധന്‍ കണ്ടെത്തിയിരിക്കുന്നത് എന്ന് ടെക്‌ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.

3/5
 സെര്‍ച്ച് ബാറുകളില്‍ “”:: എന്ന് ടൈപ്പ് ചെയ്യുമ്പോഴാണ് സ്പ്രിങ്‌ബോര്‍ഡ് ക്രാഷാവുന്നത് എന്നാണ് കണ്ടെത്തല്‍. ബഗ് വരുന്നതോടെ ഒരു നിമിഷം സ്‌ക്രീന്‍ ബ്ലാക്ക്‌ഔട്ടാകും. അതേസമയം ഇതൊരു ബഗ് മാത്രമാണെന്നും സുരക്ഷാ പ്രശ്‌‌നമല്ല എന്നും സൈബര്‍ സുരക്ഷാ വിദഗ്ധര്‍ വിലയിരുത്തുന്നു.

4/5
 ഇതൊരു സുരക്ഷാ ബഗ് അല്ല എന്ന് ഐഒഎസ് സുരക്ഷാ ഗവേഷകനായ റയാന്‍ സ്റ്റോര്‍ട്ട്‌സ് വ്യക്തമാക്കി. ഇതേ കാര്യം മറ്റൊരു ഐഒഎസ് റിസര്‍ച്ചറായ പാട്രിക് വാര്‍ഡിള്‍ ശരിവെക്കുന്നു. എന്നാല്‍ ഈ ബഗിനെ കുറിച്ച് ആപ്പിള്‍ പ്രതികരിച്ചിട്ടില്ല.

5/5
 സാധാരണയായി ആപ്പിള്‍ കമ്പനി ഓരോ പുതിയ അപ്‌ഡേറ്റുകളിലൂടെ ബഗുകള്‍ പരിഹരിക്കാറാണ് പതിവ്. ഈ ബഗും അതിനാല്‍ വരും അപ്‌ഡേറ്റില്‍ മാറുമെന്ന് പ്രതീക്ഷിക്കാം. ആപ്പിള്‍ കമ്പനി ഐഫോണ്‍ 16 സിരീസ് സെപ്റ്റംബറില്‍ പുറത്തിറക്കാനിരിക്കേയാണ് നിലവിലെ ഡിവൈസുകളിലെ പിഴവ് ചര്‍ച്ചയാവുന്നത്.

India vs Pakistan | ജയം സൈനികർക്ക് സമർപ്പിച്ചത് ചട്ട ലംഘനം; സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി

  • സൂര്യകുമാർ യാദവിന് ഐസിസി മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി, ബിസിസിഐ അപ്പീൽ നൽകിയിട്ടുണ്ട്.

  • പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സൂര്യകുമാർ യാദവിനെതിരെ ഐസിസിയിൽ ഔദ്യോഗികമായി പരാതി നൽകി.

  • പാകിസ്ഥാൻ ബൗളർ ഹാരിസ് റൗഫിന് മോശം പെരുമാറ്റത്തിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി.

View All
advertisement