advertisement

ജയിലിനോടുള്ള പ്രേമം കാരണം വീണ്ടും മോഷണത്തിനിറങ്ങിയ 46 കാരൻ പിടിയിൽ

Last Updated:

ജയിലിലേക്ക് തിരികെ പോകുന്നതിനാണ് വീണ്ടും യുവാവ് മോഷണത്തിനിറങ്ങിയത്. തിരുവനന്തപുരം കോവളം സ്വദേശിയായ ദിലീപ് ഖാനാണ് മോഷണക്കേസിൽ അറസ്റ്റിലായത്.

News18
News18
തിരുവനന്തപുരം: ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി വീണ്ടും മോഷണക്കേസിൽ അറസ്റ്റിലായി. ജയിലിലേക്ക് തിരികെ പോകാനുള്ള ആഗ്രഹത്തെ തുടർന്നാണ് യുവാവ് വീണ്ടും മോഷണത്തിനിറങ്ങിയത്. തിരുവനന്തപുരം കോവളം സ്വദേശിയായ ദിലീപ് ഖാനാണ് മോഷണക്കേസിൽ അറസ്റ്റിലായത്.
തിരികെ ജയിലിലേക്ക് പോകുന്നതിന് കോവളം മേഖലയിലെ രണ്ടിടങ്ങളിലാണ് ഇയാൾ മോഷണം നടത്തിയത്. പിന്നീട് കോവളം സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നു. വിഴിഞ്ഞം, കോവളം മേഖലയിൽ‌ 21-ലധികം മോഷണങ്ങളാണ് ഇയാൾ നടത്തിയിട്ടുള്ളതെന്ന് മുതിർന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഹാർബർ റോഡിലെ ഒരു സൂപ്പർ മാർക്കറ്റിൽ കയറി 40,000 രൂപയും 50,000 രൂപയുടെ മൊബൈൽ ഫോണും ഇയാൾ കവർന്നു. പിന്നീട് കോവളത്തുള്ള കോഴിക്കടയിൽ നിന്ന് 4,000 രൂപയും 8,000 രൂപ വിലയുള്ള മൊബൈൽ ഫോണും ഇയാൾ മോഷ്ടിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ  നടത്തിയ അന്വേഷണത്തിലാണ് ദിലീപാണ് മോഷ്ടാവെന്ന് വ്യക്തമായത്.
advertisement
ജയിലിലെ സുഖസൗകര്യങ്ങൾ ആ​ഗ്രഹിച്ച ദിലീപ് തിരികെ ജയിലിലേക്ക് പോകുന്നതിന് മോഷണം നടത്തുകയായിരുന്നു. ജയിലിലെ താമസവും വൃത്തിയും വെടിപ്പുമുള്ള ഭക്ഷണവും ഒപ്പം നല്ല ചികിത്സയും കൂലിയും ലഭിക്കും. ജയിലിലെ അടുക്കളയിലെ സീനിയർ മേസ്തിരി കൂടിയാണ് ഇയാളെന്നാണ് വിവരം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജയിലിനോടുള്ള പ്രേമം കാരണം വീണ്ടും മോഷണത്തിനിറങ്ങിയ 46 കാരൻ പിടിയിൽ
Next Article
advertisement
ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി അമേരിക്കയുമായി കരാറുണ്ടാക്കാൻ സമ്മതിച്ചതായി റിപ്പോർട്ട്
ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി അമേരിക്കയുമായി കരാറുണ്ടാക്കാൻ സമ്മതിച്ചതായി റിപ്പോർട്ട്
  • ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി അമേരിക്കയുമായി ചർച്ചയ്ക്ക് സമ്മതിച്ചതായി റിപ്പോർട്ട്

  • വാഷിംഗ്ടണും ടെഹ്‌റാനും തമ്മിൽ പ്രധാന വിഷയങ്ങളിൽ ധാരണയുണ്ടായതായി ട്രംപ് വ്യക്തമാക്കി

  • ഹോർമുസ് കടലിടുക്ക് അടഞ്ഞതും ഇന്ധനവില വർധനവും ആഗോള വിപണിയെ സാരമായി ബാധിച്ചതായി റിപ്പോർട്ട്

View All
advertisement