ഐഫോൺ 16ന്റെ വിൽപ്പനയെ ഒടിച്ചു മടക്കുമോ ഹുവായ്? ലോകത്തിലെ ആദ്യ ട്രൈ-ഫോൾഡ് സ്മാർട്ട്‌ഫോൺ പുറത്തിറക്കി
- Published by:Vishnupriya S
- news18-malayalam
Last Updated:
ട്രിപ്പിൾ ഫോൾഡബിൾ സ്‌ക്രീൻ ഉള്ള ഹുവായ് മേറ്റ് XT അൾട്ടിമേറ്റ് ആണ് പുറത്തിറക്കിയത്
കഴിഞ്ഞ ദിവസമാണ് ഐഫോൺ പ്രേമികൾ ഏറെ പ്രതീക്ഷയുടെ കാത്തിരുന്ന ഐഫോൺ 16 സീരീസ് ഉൽപ്പന്നങ്ങൾ ആപ്പിൾ പുറത്തിറങ്ങിയത്. എന്നാൽ ഇതിന് തൊട്ടുപിന്നാലെ ലോകത്തിലെ ആദ്യ ട്രൈ ഫോൾഡ് സ്‌മാർട്ട്‌ഫോൺ ചൈനീസ് കമ്പനിയായ ഹുവായ് പുറത്തിറക്കിയിരിക്കുകയാണ്. അമേരിക്കൻ കമ്പനിയായ ആപ്പിളിന്റെ ഏറ്റവും വലിയ ഐഫോൺ വിപണികളിൽ ഒന്ന് ചൈനയാണ്.
advertisement
അതുകൊണ്ടു തന്നെ പുതിയ ട്രൈ ഫോൾഡ് അവതരിപ്പിച്ചിരിക്കുന്നത് ചൈനയിൽ ആപ്പിളിന് ഒരു വലിയ വെല്ലുവിളി ആകുമെന്നാണ് വിലയിരുത്തൽ. ഫോൾഡബിൽ ആയിട്ടുള്ള ഫോൺ ഇതുവരെയും പുറത്തിറക്കാൻ ആപ്പിളിന് കഴിഞ്ഞിട്ടില്ല. ട്രിപ്പിൾ ഫോൾഡബിൾ സ്‌ക്രീൻ ഉള്ള ഹുവായ് മേറ്റ് XT അൾട്ടിമേറ്റ് ആണ് പുറത്തിറക്കിയത്. മുഴുവനായി തുറന്നാൽ ഇതിന് 10.2 ഇഞ്ച് സ്‌ക്രീൻ വലിപ്പമുണ്ട്.
advertisement
ഒരു ടാബ്‌ലെറ്റിന്റെ വലുപ്പം വരുമിത്. 19,999 യുവാനിലാണ് (ഏകദേശം 2.35 ലക്ഷം ) ഹുവായ് മേറ്റ് XTയുടെ അടിസ്ഥാന വില ആരംഭിക്കുന്നത്. കൂടാതെ ഇതിന്റെ 1 ടി ബി മോഡലിന് 23,999 യുവാൻ (ഏകദേശം 2.83 ലക്ഷം രൂപ) വരെ വില വരുന്നുണ്ട്. സെപ്റ്റംബർ 20 മുതൽ ഇതിന്റെ വില്പന ആരംഭിക്കും. 16GB റാം+256GB ഇന്‍റേണൽ സ്റ്റോറേജും ഹുവായ് മേറ്റ് XT ന് ലഭ്യമാണ്.
advertisement
advertisement