Jio | ജിയോയുടെ ഹാപ്പി ന്യൂ ഈയർ 2024 പ്രീപെയ്ഡ് പ്ലാൻ; വാലിഡിറ്റിയും മറ്റ് ആനുകൂല്യങ്ങളും അറിയാം
- Published by:Anuraj GR
- news18-malayalam
Last Updated:
പുതിയ പ്ലാൻ റീചാർജ് ചെയ്യുന്നവർക്ക് 24 ദിവസത്തെ അധിക വാലിഡിറ്റിയാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്...
രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ ജിയോ പ്രീപെയ്ഡ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് "ഹാപ്പി ന്യൂ ഇയർ ഓഫർ 2024" എന്ന പേരിൽ പുതിയ പ്ലാൻ അവതരിപ്പിച്ചു. അധിക വാലിഡിറ്റിയാണ് ഈ വാർഷിക പ്രീ പെയ്ഡ് പ്ലാനിന്‍റെ മുഖ്യ സവിശേഷത. അതായത് 2,999 രൂപയുടെ വാർഷിക പ്ലാനിൽ സാധാരണയായി ലഭിക്കുന്ന 365 ദിവസത്തെ വാലിഡിറ്റിക്ക് പുറമേ 24 ദിവസത്തെ അധിക വാലിഡിറ്റി ഉണ്ടാകും. അതുവഴി ഈ ഓഫറിന് കീഴിൽ ആകെ 389 ദിവസത്തെ വാലിഡിറ്റി ഉപയോക്താക്കൾക്ക് ആസ്വദിക്കാനാകും.
advertisement
advertisement
ജിയോയുടെ വെബ്സൈറ്റിൽ പുതിയ പ്ലാനിനെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. 2999 രൂപയുടെ പ്ലാനിന് 24 ദിവസം അധിക വാലിഡിറ്റിയാണ് പ്രധാന സവിശേഷത. ഈ പ്ലാൻ ആക്ടിവേറ്റ് ചെയ്യാൻ ജിയോ വെബ്സൈറ്റ് സന്ദർശിക്കുകയോ മൈജിയോ ആപ്പ് പ്രവേശിക്കുകയോ വേണം. ജിയോ വെബ്സൈറ്റിൽ പ്രീ പെയ്ഡ് പ്ലാനുകൾ എന്ന വിഭാഗത്തിൽ ഈ ഓഫറിനെക്കുറിച്ച് കൂടുതൽ വിവരങ്ങളും റീച്ചാർജ് ചെയ്യുന്നതിനുള്ള ലിങ്കും ഉണ്ടാകും.
advertisement
advertisement
advertisement
കൂടാതെ, ഈ പ്ലാനിലെ വരിക്കാർക്ക് JioTV, JioCinema, JioCloud സേവനങ്ങൾ ഉപയോഗിക്കാൻ കഴിയും. അതിന് പുറമെ ഈ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്ന JioCinema സബ്‌സ്‌ക്രിപ്‌ഷൻ പ്രീമിയം പതിപ്പല്ല. പ്രീമിയം JioCinema സബ്‌സ്‌ക്രിപ്‌ഷനിൽ താൽപ്പര്യമുള്ള ഉപയോക്താക്കൾ അത് പ്രത്യേകം വാങ്ങേണ്ടതുണ്ട്. JioCinema പോർട്ടൽ വഴി 1499 രൂപയ്ക്ക് റീചാർജ് ചെയ്താൽ ജിയോ സിനിമ പ്രീമിയം ആസ്വദിക്കാം. JioTV പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ എടുത്താൽ 14 വ്യത്യസ്ത OTT ആപ്പുകളും ഉപയോഗിക്കാനാകും.