advertisement

പൊതുസ്ഥലങ്ങളിലെ വൈഫൈ ഉപയോഗിക്കുമ്പോൾ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

Last Updated:
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഒരു മണിക്കൂറിനകം വിവരം 1930 ൽ അറിയിച്ചാൽ പൊലീസിന് പണം തിരിച്ചുപിടിക്കാൻ എളുപ്പത്തിൽ കഴിയും
1/5
wififree-
ഓൺലൈൻ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകൾ വർദ്ധിച്ചതോടെ മുന്നറിയിപ്പുമായി കേരള പൊലീസ്. പൊതുസ്ഥലത്തെ വൈ-ഫൈ ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് തട്ടിപ്പിന് ഇടയാക്കിയേക്കുമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ കേരള പൊലീസ് വ്യക്തമാക്കുന്നത്.
advertisement
2/5
 പൊതുസ്ഥലങ്ങളിലെ ഹോട്ട്സ്പോട്ട് സംവിധാനം ഉപയോഗിച്ച് പണമിടപാടുകൾ നടത്തുമ്പോൾ പരമാവധി ശ്രദ്ധ പുലർത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. പൊതുസ്ഥലങ്ങളിലെ സൗജന്യ ഹോട്ട്സ്പോട്ടുകൾ സൗകര്യപ്രദമാണെങ്കിലും പലപ്പോഴും അവ സുരക്ഷിതമല്ലെന്നതാണ് യാഥാർത്ഥ്യം. സൗജന്യ ഹോട്ട്സ്പോട്ടുകളിലേക്ക് മൊബൈൽ ഫോൺ ബന്ധിപ്പിച്ച് യു.പി.ഐ, നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിക്കാതിരിക്കണമെന്നും പൊലീസ് നിർദേശിക്കുന്നു.

3/5
 പാസ് വേഡും യു.പി.ഐ ഐഡിയും ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ പബ്ലിക് വൈ ഫൈ മുഖേന ചോരാൻ സാദ്ധ്യതയേറെയാണ്. ഫോണിൽ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ രേഖകൾ, ഫോട്ടോകൾ, ഫോൺ നമ്പരുകൾ, ലോഗിൻ വിവരങ്ങൾ എന്നിവയും ചോർത്തിയെടുക്കാൻ ഹാക്കർമാർക്ക് ഇതിലൂടെ കഴിയും.

4/5
online-scam-wfh
പൊതു ഹോട്ട്സ്പോട്ടുകൾ ഉപയോഗിച്ച് സുരക്ഷിതമല്ലാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയോ അക്കൗണ്ടുകൾ എടുക്കുകയോ പണമിടപാടുകൾ നടത്തുകയോ ചെയ്യരുതെന്നും പൊലീസ് വ്യക്തമാക്കുന്നു.
advertisement
5/5
wififree-
ഇത്തരത്തിൽ ഓണലൈൻ വഴി പണം നഷ്ടപ്പെടുകയോ മറ്റ് സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാവുകയോ ചെയ്താൽ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ് സൈറ്റിലോ പരാതി രജിസ്റ്റർ ചെയ്യാം. ഓർമ്മിക്കുക, ഒരു മണിക്കൂറിനകം വിവരം 1930 ൽ അറിയിച്ചാൽ പൊലീസിന് പണം തിരിച്ചുപിടിക്കാൻ എളുപ്പത്തിൽ കഴിയും.
advertisement
സൗദി അറേബ്യയും യുഎഇയും ഇറാൻ യുദ്ധത്തിൽ പങ്കുചേരാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്
സൗദി അറേബ്യയും യുഎഇയും ഇറാൻ യുദ്ധത്തിൽ പങ്കുചേരാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്
  • സൗദി അറേബ്യയും യുഎഇയും ഇറാനെതിരെയുള്ള യുദ്ധത്തിൽ നേരിട്ട് പങ്കുചേരാൻ തയ്യാറാകുന്നു

  • കിംഗ് ഫഹദ് എയർ ബേസ് അമേരിക്കയ്ക്ക് ഉപയോഗിക്കാൻ സൗദി അനുമതി നൽകി, മുൻനിലപാടിൽ മാറ്റം

  • യുഎഇ ഇറാനിയൻ ഉടമസ്ഥതയിലുള്ള ആശുപത്രിയും ക്ലബ്ബും അടച്ചു, സാമ്പത്തിക ബന്ധങ്ങൾ തകർക്കുന്നു

View All
advertisement