advertisement

മുസ്ലീം പള്ളികളിലെ സ്ത്രീപ്രവേശനത്തിൽ സർക്കാരും കോടതിയും ഇടപെടരുതെന്ന് മുസ്ലീം വ്യക്തിനിയമ ബോർഡ്

Last Updated:

ശബരിമല യുവതിപ്രവേശനക്കേസ് പരി​ഗണിക്കുന്ന സുപ്രീംകോടതിയുടെ ഒമ്പതം​ഗ ഭരണഘടനാ ബെഞ്ചിനെയാണ് ബോർഡ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്

News18
News18
ന്യൂഡൽഹി: മുസ്ലീം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കുന്ന വിധി കോടതി പുറപ്പെടുവിക്കരുതെന്ന് മുസ്ലീം വ്യക്തിനിയമ ബോർഡ്. പള്ളികളിൽ മുസ്ലീം സ്ത്രീകൾ പ്രവേശിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് പള്ളി കമ്മിറ്റിയാണെന്നും ബോർഡ് വ്യക്തമാക്കി. ശബരിമല യുവതിപ്രവേശനക്കേസ് പരി​ഗണിക്കുന്ന സുപ്രീംകോടതിയുടെ ഒമ്പതം​ഗ ഭരണഘടനാ ബെഞ്ചിനെയാണ് ബോർഡ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
രാജ്യത്തെ മുസ്ലീം പള്ളികളിൽ സ്ത്രീപ്രവേശനം നിർബന്ധമാക്കുന്ന ഉത്തരവ് സുപ്രീംകോടതിയുടെ ഭാ​ഗത്ത് നിന്നുണ്ടാകരുതെന്ന് ബോർഡ് അറിയിച്ചിരിക്കുന്നത്. അഥവാ അത്തരമൊരു ഉത്തരവ് ഉണ്ടായാൽ ആരാധനാലയങ്ങളുടെ സംരക്ഷണത്തിനെതിരെയുള്ള അവഹേളനമാണെന്നും മുസ്ലീം വ്യക്തിനിയമ ബോർഡ് ചൂണ്ടിക്കാട്ടി. പള്ളികളിൽ മുസ്ലീം സ്ത്രീകളെ പ്രവേശിപ്പിക്കണോ വേണ്ടയോ എന്നത് തീരുമാനിക്കാനുള്ള പൂർണ സ്വാതന്ത്ര്യം പള്ളിക്കമ്മറ്റിക്കാണെന്ന് ബോർഡ് കോടതിയെ അറിയിച്ചു.
മുസ്ലീം പള്ളികളിൽ സ്ത്രീകൾക്ക് വിലക്കില്ല. രാജ്യത്തെ പല പള്ളികളിലും സ്ത്രീകൾ പ്രവേശിക്കാറുണ്ട്. ഇത്തരം കാര്യങ്ങളിൽ കോടതിയോ സർക്കാരോ ഇടപെടേണ്ടതില്ലെന്നും ബോർഡ് വ്യക്തമാക്കുന്നു. ഭരണഘടനയുടെ 26(B)(D) പ്രകാരം ആരാധനാലങ്ങളുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് പള്ളികമ്മിറ്റികളാണെന്ന് പറയുന്നു.
advertisement
ആരാധനാലയങ്ങളും വിശ്വാസങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ ആരാധനാലയങ്ങളുടെ ഭാ​ഗമായ സമിതികളാണ് തീരുമാനം എടുക്കേണ്ടതെന്ന് ബോർഡ് വ്യക്തമാക്കുന്നുണ്ട്. എഴുതി തയാറാക്കി സമർപ്പിച്ച രേഖയിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
മുസ്ലീം പള്ളികളിലെ സ്ത്രീപ്രവേശനത്തിൽ സർക്കാരും കോടതിയും ഇടപെടരുതെന്ന് മുസ്ലീം വ്യക്തിനിയമ ബോർഡ്
Next Article
advertisement
സൗദി അറേബ്യയും യുഎഇയും ഇറാൻ യുദ്ധത്തിൽ പങ്കുചേരാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്
സൗദി അറേബ്യയും യുഎഇയും ഇറാൻ യുദ്ധത്തിൽ പങ്കുചേരാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്
  • സൗദി അറേബ്യയും യുഎഇയും ഇറാനെതിരെയുള്ള യുദ്ധത്തിൽ നേരിട്ട് പങ്കുചേരാൻ തയ്യാറാകുന്നു

  • കിംഗ് ഫഹദ് എയർ ബേസ് അമേരിക്കയ്ക്ക് ഉപയോഗിക്കാൻ സൗദി അനുമതി നൽകി, മുൻനിലപാടിൽ മാറ്റം

  • യുഎഇ ഇറാനിയൻ ഉടമസ്ഥതയിലുള്ള ആശുപത്രിയും ക്ലബ്ബും അടച്ചു, സാമ്പത്തിക ബന്ധങ്ങൾ തകർക്കുന്നു

View All
advertisement