ചാറ്റുകൾക്ക് അതീവ സുരക്ഷ; 'ചാറ്റ് ലോക്കു'മായി വാട്ട്സ്ആപ്പിന്റെ പ്രൈവസി ഫീച്ചർ

Last Updated:
പുതിയ അപ്ഡേറ്റ് അനുസരിച്ച് സ്വകാര്യ ചാറ്റുകൾ, കോൺടാക്ടുകൾ, ഗ്രൂപ്പുകൾ എന്നിവ ലോക്ക് ചെയ്യാനാകും.
1/5
 ചാറ്റുകൾക്ക് ചാറ്റ് ലോക്ക് ഫീച്ചർ ഏർപ്പെടുത്തി വാട്സ്ആപ്പ്. പുതിയ അപ്ഡേറ്റ് അനുസരിച്ച് സ്വകാര്യ ചാറ്റുകൾ, കോൺടാക്ടുകൾ, ഗ്രൂപ്പുകൾ എന്നിവ ലോക്ക് ചെയ്യാനാകും. ഇതുവഴി ഉപയോക്താക്കൾക്ക് സ്വകാര്യ ചാറ്റുകൾ ആർക്കൊക്കെ ആക്‌സസ് ചെയ്യാനാകുമെന്നതിൽ പൂർണമായും നിയന്ത്രണം കൊണ്ടുവരാനാകും.

advertisement
2/5
 ഒരു സ്വകാര്യ ചാറ്റ് ലോക്കാക്കി കഴിഞ്ഞാൽ ഉപയോക്താവിന് മാത്രമായിരിക്കും അത് ഓപ്പൺ ചെയ്യാൻ കഴിയുക. ഇതിനായി ഫിംഗർപ്രിന്റോ പാസ്കോഡോ ഉപയോഗിച്ച് ലോക്ക് സെറ്റ് ചെയ്യാവുന്നതാണ്.

3/5
 അനുവാദമില്ലാതെ ഉപയോക്താവിന്റെ ഫോൺ ആക്‌സസ് ചെയ്യാൻ ശ്രമിച്ചാൽ ആദ്യം ചാറ്റ് ക്ലിയർ ചെയ്യാൻ ആപ്പ് ഉപയോഗിക്കുന്ന ആളോട് ആവശ്യപ്പെടും. ചുരുക്കി പറഞ്ഞാൽ ക്ലിയറായ വിൻഡോ ആയിരിക്കും ഉപയോഗിക്കാൻ ശ്രമിക്കുന്ന ആളിന് മുന്നിൽ ഓപ്പൺ ആകുക.

4/5
 ലോക്ക് ചെയ്‌ത ചാറ്റിൽ അയയ്‌ക്കുന്ന ഫോട്ടോകളും വീഡിയോകളും ഫോണിന്റെ ഗാലറിയിൽ ഓട്ടോമാറ്റിക് ഡൗൺലോഡാകുന്നില്ല എന്നും ലോക്ക് ചാറ്റ് ഫീച്ചർ ഉറപ്പാക്കുന്നു. വാട്സ്ആപ്പിന്റെ ചാറ്റ് ലോക്ക് ഫീച്ചർ സെറ്റ് ചെയ്യാൻ ആദ്യം ആപ്പ് അപ്ഡേറ്റ് ചെയ്യണം.

5/5
 വാട്സ്ആപ്പ് ഓപ്പൺ ചെയ്ത് ലോക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന ചാറ്റിലേക്ക് നാവിഗേറ്റ് ചെയ്യുക. കോൺടാക്റ്റ് അല്ലെങ്കിൽ ഗ്രൂപ്പ് പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്യണം. 'ചാറ്റ് ലോക്ക്' എന്ന പുതിയ ഓപ്ഷൻ കാണാനായി താഴേക്ക് സ്ക്രോൾ ചെയ്യണം. ചാറ്റ് ലോക്ക് ടാപ്പുചെയ്‌ത് ഫിംഗര്‍പ്രിന്റോ പാസ്കോഡോ നൽകി ഓപ്ഷൻ ആക്ടീവേറ്റാക്കാൻ കഴിയും.

ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു

  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement