ഫിഫ ഫുട്ബോൾ റാങ്കിങ് ഒന്നാമതെത്തി ലോക ജേതാക്കളായ അർജന്റീന. 2022 ലോകകപ്പ് നേടിയതാണ് റാങ്കിങ്ങിൽ മുന്നോട്ട് കുതിക്കാൻ രാജ്യത്തിന് പ്രധാനമായും സഹായകമായത്. ലോകകപ്പിൽ റണ്ണേഴ്‌സ് അപ്പായ ഫ്രാൻസാണ് റാങ്കിങ്ങിൽ രണ്ടാമത്. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബ്രസീൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.