HBD Lionel messi| ഫുട്ബോൾ മിശിഹായ്ക്ക് ഇന്ന് 36; ലോകകപ്പിൽ മുത്തമിട്ടശേഷമുള്ള ആദ്യ ജന്മദിനം ആഘോഷമാക്കാൻ ആരാധകർ
- Published by:Sarika KP
- news18-malayalam
Last Updated:
ഫുട്ബോൾ കരിയറിൽ സാധ്യമായ എല്ലാ പ്രധാന കിരീടങ്ങളിലും മുത്തമിട്ട മെസി തന്റെ മുപ്പത്തിയേഴാം വർഷത്തിലേക്കുള്ള യാത്ര തുടങ്ങുമ്പോൾ ആരാധകരും ആവേശത്തിലാണ്.
ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ലയണൽ മെസി ഇന്ന് തന്റെ മുപ്പത്തിയാറാം ജന്മദിനം (Lionel Messi Birthday) ആഘോഷിക്കുകയാണ്. ലോകകപ്പിൽ മുത്തമിട്ടശേഷമുള്ള ആദ്യ ജന്മദിനമാണ് മെസിടയുടേത്. അത് വലിയ രീതിയിൽ ആഘോഷമാക്കാനാണ് ആരാധക സമൂഹം. 36 വർഷത്തെ ആത്മാർത്ഥമായ കാത്തിരിപ്പിന്റെ രാജകീയമായ പര്യവസാനമായിരുന്നു ഖത്തറിൽ നടന്ന ലോകകപ്പിൽ ലയണൽ മെസി തിരിച്ചുകൊണ്ടുവന്നത്.
advertisement
ഫുട്ബോൾ കരിയറിൽ സാധ്യമായ എല്ലാ പ്രധാന കിരീടങ്ങളിലും മുത്തമിട്ട മെസി തന്റെ മുപ്പത്തിയേഴാം വർഷത്തിലേക്കുള്ള യാത്ര തുടങ്ങുമ്പോൾ ആരാധകരും ആവേശത്തിലാണ്. 1987 ജൂൺ 24 ന് അർജന്റീനയിലെ റൊസാരിയോയിൽ ജനിച്ച മെസ്സി 13-ാം വയസ്സിൽ സ്പെയിനിന്റെ എഫ്സി ബാഴ്‌സലോണയിൽ കളി തുടങ്ങി. പിന്നീടുള്ള വർഷങ്ങളിൽ മികച്ച പ്രകടനത്തിലൂടെ ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി മെസ്സി മാറി.
advertisement
advertisement
ഇതിനിടെ പിഎസ്ജി വിട്ട ലയണൽ മെസിയുടെ യുഎസ്എയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍ മയാമിയിലെ അരങ്ങേറ്റം ജൂലായ് 21-ന് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ക്ലബ്ബിന്റെ മൂന്ന് ഉടമകളില്‍ ഒരാളായ ജോര്‍ജ് മാസ് ചൊവ്വാഴ്ച മാധ്യമങ്ങളോട് ഇക്കാര്യം വ്യക്കതമാക്കിയതായാണ് റിപ്പോർട്ട്. 2025 വരെയാകും ക്ലബ്ബും മെസിയുമായുള്ള കരാര്‍.
advertisement