സമൂഹ മാധ്യമത്തിലൂടെയാണ് ബാർട്ടി ആരാധകരെ ഞെട്ടിച്ച പ്രഖ്യാപനം നടത്തിയത്. ടെന്നിസിന് അപ്പുറപ്പുള്ള സ്വപ്നങ്ങൾ പിന്തുടരുന്നതിനായാണ് കളി മതിയാക്കുന്നതെന്നു ബാർട്ടി പറഞ്ഞു.‘എനിക്ക് വളരെ സന്തോഷമുണ്ട്. ഞാൻ തയാറെടുത്തു കഴിഞ്ഞു. ഏറ്റവും ഉചിതമായ തീരുമാനമാണിത് എന്ന് എനിക്ക് ഉറപ്പുണ്ട്’– ഇൻസ്റ്റഗ്രാം വിഡിയോയിൽ ബാർട്ടി പറഞ്ഞു.
2019 ലെ ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണ് ആഷ്‌ലിയുടെ ആദ്യ ഗ്രാന്‍ഡ്സ്ലാം . 44 വര്‍ഷത്തിനിടയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ ഓസ്‌ട്രേലിയക്കാരി എന്ന നേട്ടവും ജനുവരിയില്‍ അവര്‍ സ്വന്തമാക്കി. കഴിഞ്ഞ മൂന്ന് കലണ്ടര്‍ വര്‍ഷങ്ങളില്‍ ലോകത്തെ ഒന്നാം റാങ്കുകാരിയായി ആഷ്‌ലി തുടര്‍ന്നത് ശ്രദ്ധേയമായ നേട്ടമാണ്. 2018-ലെ യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ കൊക്കോ വാന്‍ഡെവെഗെയ്ക്കൊപ്പം കിരീടം ചൂടിയിട്ടുണ്ട്.