Asian Games 2023: ഇന്ത്യയ്ക്ക് ആറാം സ്വർണം; ഷൂട്ടിംഗിൽ മാത്രം 13 മെഡലുകൾ

Last Updated:
Asian Games India Medal Tally: 6 സ്വർണവും 8 വെള്ളിയും 10 വെങ്കലവും ഉൾപ്പെടെ ഇന്ത്യയുടെ മെഡൽ നേട്ടം 24 ആയി
1/5
 ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ താരങ്ങളുടെ മെഡൽ കൊയ്ത്ത് തുടരുന്നു. അഞ്ചാം ദിനം ഇന്ത്യ ഇതിനോടകം ഒരു സ്വര്‍ണവും ഒരു വെള്ളിയും നേടി. ആറാം സ്വർണമാണ് പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൽ ടീം ഇനത്തിൽ ഇന്ത്യ സ്വന്തമാക്കിയത്. ചൈനയെ തകർത്താണ് സ്വർണ നേട്ടം.

advertisement
2/5
 ഇന്ത്യയുടെ സരബ്ജോത് സിംഗ്, ശിവ നർവാൾ, അർജുൻ സിംഗ് ചീമ എന്നിവരടങ്ങിയ ടീമാണ് സ്വർണം നേടിയത്. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ മാത്രം ഇന്ത്യയുടെ മെഡൽ നേട്ടം 13 ആയി. ഇതോടെ 6 സ്വർണവും 8 വെള്ളിയും 10 വെങ്കലവും ഉൾപ്പെടെ ഇന്ത്യയുടെ മെഡൽ നേട്ടം 24 ആയി.

3/5
 വനിതകളുടെ 60 കിലോ വിഭാഗം വുഷുവിൽ ഇന്ത്യയുടെ റോഷിബിന ദേവി വെള്ളി മെഡൽ സ്വന്തമാക്കി. ഫൈനലിൽ ചൈനീസ് താരത്തോടാണ് റോഷിബിന പരാജയപ്പെട്ടത്. 2019ലെ സൗത്ത് ഏഷ്യൻ ഗെയിംസിൽ ഇതേ വിഭാഗത്തിൽ സ്വർണമെഡൽ ജേതാവായിരുന്നു. 2018 ഏഷ്യന്‍ ഗെയിംസില്‍ താരം വെങ്കലം നേടിയിരുന്നു.

4/5
 ബാഡ്മിന്റണ്‍ വനിതാ വിഭാഗം ടീം ഇനത്തില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പ്രീ ക്വാര്‍ട്ടറില്‍ മംഗോളിയയെ 3-0 ന് പരാജയപ്പെടുത്തി. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത വിഭാഗത്തില്‍ ഇന്ത്യയുടെ സരബ്‌ജോത് സിങ്ങും അര്‍ജുന്‍ സിങ് ചീമയും ഫൈനലിലെത്തി. ഇരുവരും ഇതിനോടകം ടീം വിഭാഗത്തില്‍ സ്വര്‍ണം നേടിയിട്ടുണ്ട്.

5/5
 ടെന്നീസിലും ഇന്ത്യ മെഡലുറപ്പിച്ചു. പുരുഷ ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ രാംകുമാര്‍ രാമനാഥന്‍-സകേത് മൈനേനി സഖ്യം സെമിയില്‍ പ്രവേശിച്ചു. ചൈനീസ് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍; 6-1,7-6. വനിതകളുടെ ബോക്‌സിങ് 50കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ നിഖാത് സരീന്‍ ക്വാര്‍ട്ടറിലെത്തി. കൊറിയയുടെ കൊറോങ് ബാകിനെ 5-0 എന്ന സ്‌കോറിനാണ് സരീന്‍ തോല്‍പ്പിച്ചത്.

‘സോണിയാ ഗാന്ധിയുടെയും ലാലു പ്രസാദിന്റെയും മക്കൾക്ക് പ്രധാനമന്ത്രി-മുഖ്യമന്ത്രി സ്ഥാനങ്ങളിലേക്ക് ഒഴിവില്ല’: അമിത് ഷാ

  • അമിത് ഷാ, ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ മത്സരിക്കും.

  • ബിഹാറിൽ 11 വർഷത്തിനുള്ളിൽ 8.52 കോടി ആളുകൾക്ക് 5 കിലോ സൗജന്യ ഭക്ഷ്യധാന്യം ലഭിച്ചു.

  • ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 6, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി നടക്കും.

View All
advertisement