ബോളിവുഡിൽ മാത്രമല്ല, ക്രിക്കറ്റ് ലോകത്തും ഇത് വിവാഹ സീസൺ; ഈ വർഷം വിവാഹിതരായ ക്രിക്കറ്റ് താരങ്ങൾ

Last Updated:
ബോളിവുഡിൽ മാത്രമല്ല, ക്രിക്കറ്റ് ലോകത്തും ഇത് വിവാഹ സീസണാണ്
1/8
Kiara Advani, Sidharth Malhotra, Sidharth Malhotra Kiara Advani wedding, Kiara Advani wedding live updates, സിദ്ധാർഥ് മൽഹോത്ര, കിയാരാ അദ്വാനി വിവാഹം
ബോളിവുഡിൽ ഇന്ന് വീണ്ടുമൊരു വിവാഹ ആഘോഷത്തിനു തുടക്കമാകുകയാണ്. സിദ്ധാർത്ഥ് മൽഹോത്ര-കിയാര അദ്വാനി വിവാഹം ഇന്നു മുതൽ ഫെബ്രുവരി 6 വരെയാണ് ജയ്സാൽമേറിൽ നടക്കുന്നത്.
advertisement
2/8
 ബോളിവുഡിൽ മാത്രമല്ല, ക്രിക്കറ്റ് ലോകത്തും ഇത് വിവാഹ സീസണാണ്. ഇന്ത്യൻ ക്രിക്കറ്റ് താരം കെഎൽ രാഹുലും സുനിൽ ഷെട്ടിയുടെ മകളും നടിയുമായ അതിയ ഷെട്ടിയും തമ്മിലുള്ള വിവാഹം ദിവസങ്ങൾക്ക് മുമ്പാണ് കഴിഞ്ഞത്. (Image: Twitter)

3/8
 പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷഹീൻ അഫ്രീദിയുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. മുൻ പാക് താരം ഷാഹിദ് അഫ്രീദിയുടെ മകൾ അൻഷ അഫ്രീദിയുമായിട്ടായിരുന്നു ഷഹീൻ അഫ്രീദിയുടെ വിവാഹം.

4/8
Shaheen Afridi, shahid afridi, ഷഹീൻ അഫ്രീദി വിവാഹം, ഷാഹിദ് അഫ്രീദി, shaheen afridi wedding, shaheen afridi wedding with ansha, shaheen afridi wedding with shahid afridi daughter, shaheen afridi nikah, babar azam in shaheen afridi wedding, shan masood wedding, shahid afridi daughter nikah, shaheen afridi nikah with ansha afridi, shaheen afridi marriage, shan masood wedding, haris rauf wedding
കറാച്ചിയിൽ നടന്ന വിവാഹത്തിൽ പാക് ക്രിക്കറ്റ് ലോകത്തെ പ്രമുഖരെല്ലാം പങ്കെടുത്തിരുന്നു. പാക് ക്യാപ്റ്റൻ ബാബർ അസം, സർഫറാസ് ഖാൻ, നസീം ഷാ, ഷദാബ് ഖാൻ തുടങ്ങിയ താരങ്ങളെല്ലാം വിവാഹത്തിൽ പങ്കെടുത്തു.
advertisement
5/8
 ഷദാബ് ഖാൻ ആണ് വിവാഹിതനായ മറ്റൊരു പാക് ക്രിക്കറ്റ് താരം. പാക് കോച്ചും മുൻ താരവുമായ സാഖ്‌ലിൻ മുഷ്താഖിന്റെ മകളുമായിട്ടായിരുന്നു ഷദാബ് ഖാന്റെ വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു താരത്തിന്റെ വിവാഹം.

6/8
 ഷാൻ മസൂദിന്റെ വിവാഹത്തോടെയായിരുന്നു പാക് ക്രിക്കറ്റ് ലോകത്തെ വിവാഹ സീസൺ ആരംഭിച്ചത്. ജനുവരി 27 ന് നടന്ന വിവാഹത്തിൽ ഷാഹിദ് അഫ്രീദി, ഷദാബ് ഖാൻ തുടങ്ങി പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്തിരുന്നു. (image: twitter)

7/8
 ഇന്ത്യൻ ക്രിക്കറ്റ് താരം അക്സർ പട്ടേൽ ആണ് ഈ വർഷം വിവാഹിതനായ മറ്റൊരു താരം. ജനുവരി 26 നായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്.

8/8
 ഇനി അടുത്തത് ഷർദുൽ താക്കൂറിന്റെ വിവാഹമാണ്. 2021 നവംബർ 29 നായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം. ഫെബ്രുവരി 27 നാണ് താരത്തിന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്.

എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്

  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement