റൊണാൾഡോയെ കാണാൻ ആരാധകൻ 13,000 കിലോമീറ്റർ സൈക്കിൾ ചവിട്ടി സൗദിയിലെത്തി

Last Updated:
24 കാരൻ താരത്തെ കാണാൻ ചൈനയിൽ നിന്ന് ഏഴുമാസം സൈക്കിൾ ചവിട്ടിയാണ് സൗദിയിലെത്തിയത്
1/11
 ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ലോകമെമ്പാടും ആരാധകരുണ്ട്. രാജ്യത്തിന്റെ അതിർവരമ്പുകളൊന്നും ആരാധകർക്ക് തങ്ങളുടെ പ്രിയതാരത്തോടുള്ള ഇഷ്ടത്തിന് വേലിക്കെട്ടുകൾ തീർക്കുന്നില്ല. ഇപ്പോൾ അദ്ദേഹത്തിന്റെ ഒരു ആരാധകൻ ഇതു അടവരയിട്ട് തെളിയിക്കുകയാണ്. (Photo- X)

advertisement
2/11
 ചൈനീസ് ആരാധകനായ 24 കാരൻ താരത്തെ കാണാൻ ചൈനയിൽ നിന്ന് ഏഴുമാസം സൈക്കിൾ ചവിട്ടിയാണ് സൗദിയിലെത്തിയത്. ഏകദേശം 13,000 കിലോ മീറ്റർ ദൂരമാണ് ഗോങ് ഇഷ്ടതാരത്തെ കാണാൻ സൈക്കിളിൽ യാത്ര ചെയ്തത്.

3/11
 മാർച്ച് 18ന് ആരംഭിച്ച യാത്ര ഒക്ടോബർ 20നാണ് സൗദിയിലെ അൽ നാസർ ഫുട്ബോൾ ക്ലബ്ബിന് മുന്നിലെത്തിയത്. സിൻചിയാങിൽ നിന്ന് കസാഖിസ്ഥാനിലെത്തി. പിന്നീട് ആറുരാജ്യങ്ങൾ കടന്നാണ് ഗോങ് സൗദിയിലെത്തിയത്.

4/11
 ജോര്‍ജിയ, ഇറാൻ, ഖത്തർ തുടങ്ങി ആറു രാജ്യങ്ങളിലൂടെ സൈക്കിൾ ചവിട്ടിയാണ് റൊണാൾഡോയുടെ നിലവിലെ താവളമായ സൗദി തലസ്ഥാനമായ റിയാദിൽ ഗോങ് എത്തിയത്. ഒട്ടേറെ തടസങ്ങൾ യാത്രക്കിടെ ഗോങ്ങിന് നേരിടേണ്ടിവന്നു.

5/11
 ഓരോ പ്രദേശത്തെയും ആളുകളോടുള്ള ആശയവിനിമയം, പണം കുറവായതിനാൽ ചെലവ് കുറഞ്ഞ ഭക്ഷണം കണ്ടെത്തുക, ഇത്രയേറെ ദൂരം സൈക്കിള്‍ ചവിട്ടിയതിന്റെ ക്ഷീണം എന്നിങ്ങനെയുള്ള പ്രതിബന്ധങ്ങളെയെല്ലാം അദ്ദേഹത്തിന് മറികടക്കേണ്ടിവന്നു.

6/11
 ഫെബ്രുവരിയിൽ പരിക്കേറ്റതിനെ തുടർന്ന് ചൈനയിലേക്കുള്ള യാത്ര റൊണാൾഡോ റദ്ദാക്കിയതിന് പിന്നാലെയാണ് റിയാദിലേക്ക് സൈക്കിൾ ചവിട്ടുക എന്ന ആശയം ഗോങ്ങിന്റെ തലയിലുദിച്ചത്.

7/11
 രണ്ട് 60,000 mAh പവർ ബാങ്കുകൾ, ഒരു കൂടാരം, പാചക പാത്രങ്ങൾ, വസ്ത്രങ്ങൾ എന്നിവയെല്ലാം വഹിച്ചുകൊണ്ടായിരുന്നു 13,000 കിലോ മീറ്റർ ഗോങ് താണ്ടിയത്.  ഭക്ഷണ വസ്തുക്കൾക്ക് വിലക്കൂടുതലുള്ള രാജ്യങ്ങളിൽ റൊട്ടി മാത്രം കഴിച്ചാണ് ഗോങ് ദിവസങ്ങൾ തള്ളിനീക്കിയത്.

8/11
 വിവർത്തന സോഫ്റ്റ് വെയർ ഉപയോഗിച്ച് ആളുകളുമായി സംസാരിച്ചു. ഓഗസ്റ്റിൽ അർമേനിയയിലായിരിക്കെ കടുത്ത പനി ബാധിച്ച് റോഡരികിൽ കുഴഞ്ഞുവീണു. ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭിച്ചതായി അദ്ദേഹം പറയുന്നു.

9/11
 ചൈനയിൽ നിന്ന് സൗദിയിലേക്കുള്ള ദുഷ്‌കരമായ യാത്ര ഗോങ്ങിനെ കൂടുതൽ പക്വതയും ക്ഷമയും ഉള്ളവനാക്കി, അതേസമയം തന്നെ പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാൻ സഹായിക്കുകയും ചെയ്തു.

10/11
 ഒക്ടോബർ 10 ന് റിയാദിലെത്തിയപ്പോൾ, റൊണാൾഡോ യൂറോപ്പിൽ ആയിരുന്നതിനാൽ തന്റെ ആരാധനാപാത്രത്തെ കാണാൻ കുറച്ച് ദിവസം കാത്തിരിക്കേണ്ടി വന്നു. അൽ നാസർ എഫ്‌സി സ്റ്റാഫ് സഹകരിച്ചു, ഒരു മിനിറ്റ് താരവുമായി മീറ്റിംഗിന് അവസരം ഒരുക്കാമെന്ന് വാഗ്ദാനം ചെയ്തു.

11/11
 ഒടുവിൽ റൊണാൾഡോയെ കാണാനെത്തിയപ്പോൾ, താരം തന്റെ പ്രിയ ആരാധകനെ ആലിംഗനം ചെയ്തു. അൽ നാസർ നമ്പർ 7 ജേഴ്‌സിയിൽ ഒപ്പുവച്ചുവെന്ന് അദ്ദേഹം പറയുന്നു. ഗോങ്ങിന്റെ സുഹൃത്തുക്കളുടെ പേരുകളുള്ള ഒരു ബാനറിലും താരം ഒപ്പുവച്ചു.

'സിന്ധ് വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാം;അതിർത്തികൾ മാറിയേക്കാം'; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

  • സിന്ധ് പ്രവിശ്യ 1947-ലെ വിഭജനത്തിനുശേഷമാണ് പാകിസ്ഥാന്റെ ഭാഗമായത്.

  • സിന്ധ് ഭൂമി ഇന്ത്യയുടെ ഭാഗമല്ലായെങ്കിലും സാസ്കാരികമായി, സിന്ധ് എല്ലായ്പ്പോഴും ഇന്ത്യയുടെ ഭാഗമാണ്.

  • സിന്ധി സമൂഹം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക വികസനത്തിനും ഗണ്യമായ സംഭാവന നൽകുന്നു.

View All
advertisement