ഐസിസി ലോകകപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തിന് ശേഷം ദൃശ്യമായത് കായിക രംഗത്തെ ഏറ്റവും മനോഹരമായ ദൃശ്യങ്ങൾ. ചിരവൈരികൾ എന്ന മുദ്രകുത്തപ്പെട്ട ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ടീമിലെ കളിക്കാർ മത്സരത്തിന് ശേഷം സൗഹൃദ നിമിഷങ്ങൾ പങ്കിടുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. മത്സരത്തിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ വിജയറൺ നേടിയപ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലി പാക് ബാറ്റർമാരായ മുഹമ്മദ് റിസ്വാനെയും ബാബർ അസമിനെയും പുഞ്ചിരിയോടെ അഭിനന്ദിക്കുന്ന കാഴ്ചയാണ് കണ്ടത്.