2003 ലോകകപ്പിലാണ് ഗാംഗുലി ഇന്ത്യയ്ക്കായി മൂന്ന് സെഞ്ച്വറികൾ നേടിയത്. നമീബിയയ്ക്കെതിരെ ഒന്നും കെനിയയ്ക്കെതിരെ രണ്ടു സെഞ്ച്വറികളുമാണ് ആഫ്രിക്കൻ ലോകകപ്പിൽ നായകനായിരുന്ന ഗാംഗുലി കുറിച്ചത്. സെമിയിൽ കെനിയയ്ക്കെതിരെ ഗാംഗുലി നേടിയ സെഞ്ച്വറിയാണ് ഇന്ത്യയെ അന്ന് ഫൈനലിലെത്തിച്ചത്.