IND vs AUS 2nd ODI: ശുഭ്മാൻ ഗില്ലിന് 'സിക്സർ' റെക്കോർഡ്; മറികടന്നത് സാക്ഷാൽ രോഹിത് ശർമ്മയെ

Last Updated:
ഈ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നേടിയ സിക്സറുകളുടെ കാര്യത്തിലാണ് ശുഭ്മാൻ ഗിൽ റെക്കോർഡിട്ടത്
1/5
India Vs Australia, India Vs Australia ODI, Shubman Gill, Virat Kohli, Suryakumar Yadav, രവീന്ദ്ര ജഡേജ, വിരാട് കോഹ്ലി, രോഹിത് ശർമ്മ, ഇന്ത്യ-ഓസ്ട്രേലിയ
തകർപ്പൻ ഫോമിലാണ് ഇന്ത്യയുടെ യുവ ഓപ്പണർ ശുഭ്മാൻ ഗിൽ. ഓരോ മത്സരത്തിലും ഒന്നിനൊന്ന് മികച്ച ഇന്നിംഗ്സുകൾ. ആക്രമണാത്മകശൈലിയിൽ ബാറ്റ് വീശുന്ന ഗിൽ, ബോളർമാർക്ക് പേടിസ്വപ്നമായി മാറിക്കഴിഞ്ഞു. ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ശുഭ്മാൻ ഗിൽ സെഞ്ച്വറി നേടിയപ്പോൾ സിക്സറുകളുടെ കാര്യത്തിൽ അദ്ദേഹം റെക്കോർഡ് നേടുകയും ചെയ്തു.
advertisement
2/5
India Vs Australia, India Vs Australia ODI, Shubman Gill, Virat Kohli, Suryakumar Yadav, രവീന്ദ്ര ജഡേജ, വിരാട് കോഹ്ലി, രോഹിത് ശർമ്മ, ഇന്ത്യ-ഓസ്ട്രേലിയ
ഈ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നേടിയ സിക്സറുകളുടെ കാര്യത്തിലാണ് ശുഭ്മാൻ ഗിൽ റെക്കോർഡിട്ടത്. ഇക്കാര്യത്തിൽ മറികടന്നത് സാക്ഷാൽ രോഹിത് ശർമ്മയെയാണ്. ക്രിക്കറ്റിലെ മൂന്നു ഫോര്‍മാറ്റുകളിലുമായി ഈ വര്‍ഷം 46 സിക്‌സറുകളാണ് ഇതുവരെ ഗിൽ നേടിയത്. രോഹിത് ശർമ്മ 25 ഇന്നിംഗ്സുകളിൽനിന്ന് 43 സിക്സറുകളാണ് നേടിയത്.
advertisement
3/5
India Vs Australia, India Vs Australia ODI, Shubman Gill, Virat Kohli, Suryakumar Yadav, രവീന്ദ്ര ജഡേജ, വിരാട് കോഹ്ലി, രോഹിത് ശർമ്മ, ഇന്ത്യ-ഓസ്ട്രേലിയ
ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിന് പാഡ് കെട്ട് ഇറങ്ങിയപ്പോൾ രോഹിത്തിനേക്കാള്‍ ഒരു സിക്‌സര്‍ മാത്രം പിന്നിലായിരുന്നു ഗില്‍. ഒമ്പതാമത്തെ ഓവറിൽ സീൻ ആബോട്ടിനെ ലോങ് ഓണിലേക്ക് സിക്സറിന് പറത്തിയതോടെ ഗിൽ രോഹിതിനൊപ്പമെത്തി.
advertisement
4/5
India Vs Australia, India Vs Australia ODI, Shubman Gill, Virat Kohli, Suryakumar Yadav, രവീന്ദ്ര ജഡേജ, വിരാട് കോഹ്ലി, രോഹിത് ശർമ്മ, ഇന്ത്യ-ഓസ്ട്രേലിയ
തൊട്ടടുത്ത ഓവറിൽ കാമറൂൺ ഗ്രീനിനെ സിക്സർ പറത്തി ശുഭ്മാൻ ഗിൽ സിക്സർ രാജാവായി മാറി. തകർപ്പനൊരു പുൾ ഷോട്ടിലൂടെ ഫൈന്‍ ലെഗിനു മുകളിലൂടെയാണ് ഗിൽ മത്സരത്തിൽ രണ്ടാമത്തെ സിക്സർ പറത്തിയത്. പിന്നീട് സെഞ്ച്വറി തികച്ച് 104 റൺസെടുത്ത് പുറത്താകുന്നതിനിടെ രണ്ട് സിക്സർ കൂടി ഗിൽ നേടി.
advertisement
5/5
India Vs Australia, India Vs Australia ODI, Shubman Gill, Virat Kohli, Suryakumar Yadav, രവീന്ദ്ര ജഡേജ, വിരാട് കോഹ്ലി, രോഹിത് ശർമ്മ, ഇന്ത്യ-ഓസ്ട്രേലിയ
രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാൻ ഗിൽ(104), ശ്രേയസ് അയ്യർ(105) എന്നിവരുടെ സെഞ്ച്വറികളുടെ മികവിൽ 50 ഓവറിൽ അഞ്ചിന് 399 റൺസ് നേടി. സൂര്യകുമാർ യാദവ്(72), കെ എൽ രാഹുൽ(52) എന്നിവരുടെ അർദ്ധസെഞ്ച്വറി കൂടിയായതോടെയാണ് ഇന്ത്യയുടെ സ്കോർ 400ന് അരികിലെത്തിയത്.
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement