നാഗ്പൂർ: ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യയ്ക്ക് 144 റൺസ് ലീഡ്. ഏഴു വിക്കറ്റ് നഷ്ടത്തിൽ 321 റൺസെന്ന നിലയിലാണ് ഇന്ത്യ. ക്യാപ്റ്റൻ രോഹിത് ശർമയുടെ സെഞ്ചുറിയും (212 പന്തിൽ 120), രവീന്ദ്ര ജഡേജയുടെയും (170 പന്തിൽ 66*) അക്സര്‍ പട്ടേലിന്റെയും (102 പന്തിൽ 52*) അർധ സെഞ്ചുറികളുമാണ് ഇന്ത്യയെ രക്ഷിച്ചത്. . (AP Photo)
171 പന്തുകളിൽനിന്നാണ് രോഹിത് ടെസ്റ്റ് കരിയറിലെ ഒൻപതാം സെഞ്ചുറി സ്വന്തമാക്കിയത്. ഇതോടെ ക്യാപ്റ്റനെന്ന നിലയിൽ ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റുകളിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി രോഹിത് ശര്‍മ മാറി. ആർ അശ്വിൻ (71 പന്തിൽ 20), ചേതേശ്വർ പൂജാര (14 പന്തിൽ ഏഴ്), വിരാട് കോഹ്ലി (26 പന്തിൽ 12), സൂര്യകുമാർ യാദവ് (20 പന്തിൽ എട്ട്), ശ്രീകർ ഭരത് (10 പന്തിൽ എട്ട്) എന്നിവരാണ് ഇന്ത്യന്‍ നിരയിൽ രണ്ടാം ദിനം പുറത്തായത്. ആദ്യ ദിവസം 20 റണ്‍സെടുത്ത കെ.എൽ. രാഹുലും പുറത്തായിരുന്നു. (AP Photo)