Home » photogallery » sports » IPL 2023 VIRAT KOHLI CENTURY FAF DU PLESSIS HALF CENTURY HELPS ROYAL CHALLENGERS BANGALORE BEAT SUNRISERS HYDERABAD BY 8 WICKETS TRANSPG
ഹൈദരാബാദ്: വിരാട് കോഹ്ലിയുടെ സെഞ്ചുറിയുടെയും ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയുടെ അർധസെഞ്ചറിയുടെയും മികവിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മിന്നും ജയം. (Pic Credit: Sportzpics)
2/ 13
87 എന്ന വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ബാംഗ്ലൂർ 19.2 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു. നാലു സിക്സറുകളും 12 ഫോറുകളുമായി 63 പന്തിൽ 100 റൺസ് നേടിയ വിരാട് കോഹ്ലിയാണ് ബാംഗ്ലൂരിന്റെ വിജയശിൽപി. (Pic Credit: Sportzpics)
3/ 13
കോഹ്ലിയും 46 പന്തിൽ 71 റൺസെടുത്ത ഡുപ്ലെസിയും ഒന്നാം വിക്കറ്റിൽ 172 റൺസിന്റെ കൂട്ടുകെട്ടുയർത്തി. (Pic Credit: Sportzpics)
4/ 13
കോഹ്ലിയും 46 പന്തിൽ 71 റൺസെടുത്ത ഡുപ്ലെസിയും ഒന്നാം വിക്കറ്റിൽ 172 റൺസിന്റെ കൂട്ടുകെട്ടുയർത്തി. (Pic Credit: Sportzpics)
കോഹ്ലിക്കു പിന്നാലെ സ്കോർ 177ൽ നിൽക്കെ ഡുപ്ലെസിയും ഔട്ടായെങ്കിലും പിന്നാലെ എത്തിയ ഗ്ലെൻ മാക്സ്‍വെലും മിച്ചൽ ബ്രേസ്‍വെലും ചേർന്ന് ബാംഗ്ലൂരിനെ വിജയത്തിലെത്തിച്ചു. (Pic Credit: Sportzpics)
7/ 13
ഈ ജയത്തോടെ മുംബൈയെ മറികടന്ന് പോയന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തിയ ബാംഗ്ലൂർ പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തി. (Pic Credit: Sportzpics)
8/ 13
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. (Pic Credit: Sportzpics)
9/ 13
51 പന്തിൽ ആറു സിക്സറുകളുടെയും 8 ഫോറുകളുടെയും അകമ്പടിയോടെ 104 റൺസെടുത്ത ക്ലാസനാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ. (Pic Credit: Sportzpics)
10/ 13
ഓപ്പണർമാരായ അഭിഷേക് ശർമ( 14 പന്തിൽ 11), രാഹുൽ ത്രിപാഠി( 12 പന്തിൽ 15) മൂന്നാമനായി ഇറങ്ങിയ ക്യാപ്റ്റൻ എയ്ഡൻ മാർക്രം( 20 പന്തിൽ 18) എന്നിവർ നേരത്തെ പുറത്തായി. (Pic Credit: Sportzpics)
11/ 13
പിന്നീട് ക്ലാസനാണ് ഹൈദരാബാദിന്റെ രക്ഷയ്ക്കെത്തിയത്. (Pic Credit: Sportzpics)
12/ 13
മൂന്നാം വിക്കറ്റിൽ മാർക്രവുമായി 76 റൺസിന്റെയും നാലാം വിക്കറ്റിൽ ഹാരി ബ്രൂക്കു( 19 പന്തിൽ 27)മായി 74 റൺസിന്റെ കൂട്ടുകെട്ടുമാണ് ക്ലാസെൻ നേടിയത്. (Pic Credit: Sportzpics)
13/ 13
ബാംഗ്ലൂരിനായി മിച്ചൽ ബ്രയ്സ്‍വെൽ രണ്ടു വിക്കറ്റും മുഹമ്മദ് സിറാജ്, ഷഹ്ബാസ് അഹമ്മദ്, ഹർഷൽ പട്ടേൽ എന്നിവർ ഒരോ വിക്കറ്റു വീതവും വീഴ്ത്തി. (Pic Credit: Sportzpics)