IPL 2024 | രാജസ്ഥാൻ റോയൽസിൻ്റെ പിങ്ക് പ്രോമിസ്; ഓരോ സിക്സിനും ആറ് വീടുകൾക്ക് വീതം സോളാർ പവർ നൽകും

Last Updated:
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലെ സിക്സറുകൾക്കനുസരിച്ചാണ് രാജസ്ഥാൻ റോയൽസിൻ്റെ പിങ്ക് പ്രോമിസ്
1/5
 അടിയ്ക്കുന്ന ഓരോ സിക്സിനും ആറ് വീടുകൾക്ക് വീതം സോളാർ പവർ നൽകാൻ ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസ്. ശനിയാഴ്ച റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലെ സിക്സറുകൾക്കനുസരിച്ചാണ് രാജസ്ഥാൻ റോയൽസിൻ്റെ പിങ്ക് പ്രോമിസ്. 

advertisement
2/5
 വനിതാ ശാക്തീകരണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി രാജസ്ഥാനിലെ വീടുകളില്‍ സോളാര്‍ വൈദ്യുതി എത്തിക്കാനാണ് ടീമിന്റെ തീരുമാനം. ഈ ഉദ്യമം നടപ്പിലാക്കുന്നത് 2019ല്‍ സ്ഥാപിതമായ ടീമിന്റെ സാമൂഹ്യ സേവന വിഭാഗമായ റോയല്‍ രാജസ്ഥാന്‍ ഫൗണ്ടേഷനാണ്.

3/5
 ഇന്നലെ നടന്ന മത്സരത്തില്‍ ഇരുടീമുകളിലെയും താരങ്ങള്‍ അടിക്കുന്ന ഓരോ സിക്‌സറുകളും ആറു വീടുകളിലേക്കുള്ള സോളാര്‍ വൈദ്യുതിയാകും. ഇതോടെ ഈ മത്സരം ‘പിങ്ക് പ്രോമിസ് മാച്ച്’ എന്നാണ് അറിയപ്പെടുന്നത്.

4/5
 പൂര്‍ണമായും പിങ്ക് ഔട്ട്ഫിറ്റിലാണ് റോയല്‍സ് ടീം മത്സരത്തിനിറങ്ങിയതും. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ഉയർത്തിയ 184 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ, 5 പന്തും ആറു വിക്കറ്റും ബാക്കിയാക്കി വിജയത്തിലെത്തി.

5/5
 ഓപ്പണർ ജോസ് ബട്‌ലർ 58 പന്തിൽ 100 റൺസുമായി പുറത്താകാതെ നിന്നു. അവസാന ഓവറിന്റെ ആദ്യ പന്തിൽ സിക്സർ നേടിയാണ് ബട്‍ലർ സെഞ്ചറിയും ടീമിന്റെ വിജയവും പൂർത്തിയാക്കിയത്. ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ അർധസെഞ്ചറിയും (42 പന്തിൽ 69) രാജസ്ഥാൻ വിജയത്തിനു തിളക്കമേറ്റി.

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ കസ്റ്റഡിയിൽ; പിടിയിലായത് എറണാകുളത്ത് നിന്ന്

  • കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പൊലീസ് പിടികൂടി.

  • ഡൽഹിയിൽ നിന്ന് ട്രെയിനിൽ ബണ്ടി ചോർ കൊച്ചിയിലെത്തി; കരുതൽ തടങ്കലിൽ.

  • ബണ്ടി ചോർ എറണാകുളത്ത് ഹൈക്കോടതിയിൽ ഹാജരാകാൻ എത്തിയെന്ന് പറഞ്ഞെങ്കിലും കേസ് വ്യക്തമല്ല.

View All
advertisement