സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഒരുങ്ങി കണ്ണൂർ; ആവേശമായി പ്രചാരണ മത്സരം

Last Updated:
സംസ്ഥാന സീനിയര്‍ വോളിബോള്‍ പുരുഷ-വനിത ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായുള്ള പ്രചാരണ മത്സരം നടന്നു. ജൂലൈ 16 മുതല്‍ 19 വരെ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. (റിപ്പോർട്ട്- മനു ഭരത്)
1/5
 തണുപ്പന്‍ തുടക്കം.. പതിയെ ഇരു ടീമുകളും ഫോമിലേക്ക്..ഒടുവില്‍ വെടിക്കെട്ട് സ്മാഷുകളും തകര്‍പ്പന്‍ ബ്ലോക്കുകളും പിറന്നതോടെ ആവേശത്തിരയിളക്കം. വാശിയേറിയ പോരാട്ടത്തിന് ഒടുവില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ടീമിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് കണ്ണൂര്‍ പ്രസ് ക്ലബ്ബ് പരാജയപ്പെടുത്തി. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന സീനിയര്‍ വോളിബോള്‍ പുരുഷ-വനിത ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായുള്ള പ്രചാരണ വോളിബോള്‍ മത്സരമാണ്  പന്തുകളി പ്രേമികള്‍ക്ക് ആവേശം തീര്‍ത്തത്.

advertisement
2/5
 ആദ്യ സെറ്റിന്റെ തുടക്കത്തില്‍ മാധ്യമപ്രവര്‍ത്തകരായ വിക്ടര്‍ ജോസഫ്, ഷമീര്‍ ഊര്‍പ്പള്ളി എന്നിവരുടെ കനത്ത സ്മാഷുകളിലൂടെ പ്രസ്‌ക്ലബ്ബ് ടീം മുന്നേറി. പതിയെ ടീം ക്യാപ്റ്റനും സിറ്റി പൊലീസ് കമ്മീഷ്ണറുമായ ആര്‍ ഇളങ്കോയുടെ സര്‍വ്വീസുകളിലൂടെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ടീം ചുവടുറപ്പിച്ചു. എന്നാല്‍ ക്യാപ്റ്റനും നടനുമായ സന്തോഷ് കീഴാറ്റൂര്‍, മുന്‍ ഇന്ത്യന്‍ വോളിബോള്‍ കോച്ച് ഇ കെ രഞ്ചന്‍ എന്നിവര്‍ നിറഞ്ഞാടിയപ്പോള്‍ ആദ്യത്തെ രണ്ട് സെറ്റും പ്രസ്‌ക്ലബ്ബിന് സ്വന്തമായി. 

3/5
 മൂന്നാം സെറ്റില്‍ ഫുട്ബോള്‍ താരം സി കെ വിനീതിന്റെ തകര്‍പ്പന്‍ സ്മാഷുകള്‍ കാണികളെ ആവേശത്തിലാക്കി. വോളിബോള്‍ ഇന്റര്‍നാഷണല്‍ റഫറി പ്രൊഫ. ജഗന്നാഥന്‍, മുന്‍ കേരള വോളിബോള്‍ ടീം ക്യാപ്റ്റന്‍ സെബാസ്റ്റ്യന്‍ ജോര്‍ജ് എന്നിവര്‍ പ്രതിരോധ കോട്ട തീര്‍ത്തത് മൂന്നാം സെറ്റില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ടീമിന്റെ വിജയം അനായാസമാക്കി. തുടര്‍ന്ന് നാലാം സെറ്റ് മത്സരം വാശിയുടെ പൂരപ്പറമ്പായി. ആവേശകരമായ മത്സരത്തിനൊടുവില്‍ നാലാം സെറ്റും സ്വന്തമാക്കി പ്രസ്‌ക്ലബ്ബ് ടീം വിജയിച്ചു.

4/5
 മാധ്യമപ്രവര്‍ത്തകരായ കെ വിജേഷ്, റെനീഷ് മാത്യു, ടി പി വിപിന്‍ദാസ്, എ കെ ഹാരിസ്, സ്പോര്‍ട്സ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഒ കെ വിനീഷ്, ജില്ലാ സ്പോര്‍ട് കൗണ്‍സില്‍ സെക്രട്ടറി ഷിനിത്ത് പട്യം, ചാമ്പ്യന്‍ഷിപ്പ് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. പി പി ബിനീഷ്, എം എ നിക്കോളാസ്, സി ഷൈജു, രാഹുല്‍ തുടങ്ങിയവരും ഇരു ടീമുകളിലായി കളത്തിലിറങ്ങിയിരുന്നു. ശക്തമായ മത്സരമെന്നായിരുന്നു സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ടീം ക്യാപ്റ്റന്‍ ആര്‍ ഇളങ്കോയുടെ പ്രതികരണം. വോളിബോളിനെ പ്രണയിക്കുന്നവര്‍ക്കൊപ്പം കളിക്കാനായതില്‍ സന്തോഷമുണ്ടെന്ന് പ്രസ് ക്ലബ്ബ് ക്യാപ്റ്റന്‍ സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. മുണ്ടയാട് ഇന്റോര്‍ സ്റ്റേഡിയത്തില്‍ തുടര്‍ന്ന് നടന്ന ചടങ്ങില്‍ ചാമ്പ്യന്‍ഷിപ്പിന്റെ ടെക്നിക്കല്‍ ഒഫീഷ്യല്‍സ്, റഫറി എന്നിവരുടെ ജേഴ്സി ഇളങ്കോ പ്രകാശനം ചെയ്തു.

5/5
 ജൂലൈ 16 മുതല്‍ 19 വരെ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് നടക്കുക. ദേശീയ-അന്തര്‍ദേശീയ താരങ്ങള്‍ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങും. പുരുഷ വിഭാഗത്തില്‍ 14ഉം വനിതാ വിഭാഗത്തില്‍ 11ഉം ടീമുകള്‍ മത്സരിക്കും. വര്‍ഷങ്ങള്‍ക്ക്  ശേഷമാണ് അന്തര്‍ ജില്ലാ വോളിബോള്‍ മത്സരത്തിന് കണ്ണൂര്‍ ആഥിത്യം വഹിക്കുന്നത്. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം 16ന് വൈകിട്ട് 4.30ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ നിര്‍വഹിക്കും.

മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി

  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement