ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു പിന്നാലെ സാക്ഷാൽ ലയണൽ മെസിയേയും കണ്ണുവെച്ച് സൗദി അറേബ്യൻ ഫുട്ബോൾ ക്ലബ്ബ്. അടുത്തിടെയാണ് സൗദി ക്ലബ്ബ് ആയ അൽ നസറിൽ രണ്ടര വർഷത്തെ കരാറിന് റെക്കോർഡ് പ്രതിഫലം വാങ്ങി റൊണാൾഡോ പോയത്.
2/ 6
ഇപ്പോഴിതാ മറ്റൊരു സൗദി ക്ലബ്ബ് പിഎസ്ജി താരം ലയണൽ മെസിക്ക് മുന്നിലും വമ്പൻ ഓഫർ വെച്ചിരിക്കുകയാണ്. അൽ ഹിലാൽ എന്ന ക്ലബ്ബാണ് മെസ്സിയെ സമീപിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
3/ 6
റൊണാൾഡോ കളിക്കുന്ന അൽ നസറിന്റെ പ്രധാന എതിരാളികളാണ് അൽ ഹിലാൽ. അതിനാൽ തന്നെ റൊണാൾഡോ അടങ്ങുന്ന ക്ലബ്ബിനെ നേരിടാൻ മെസിയെക്കാൾ കുറഞ്ഞ ഒരു കളിക്കാരനേയും അൽ ഹിലാൽ തേടുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
4/ 6
പ്രതിവർഷം 279 മില്യൺ യൂറോ ആണത്രേ അൽ ഹിലാൽ മെസിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഏകദേശം 2445 കോടി രൂപ വരും ഇത്. പ്രതിവർഷം 200 മില്യൺ യൂറോയ്ക്കാണ് അൽ നസർ റൊണാൾഡോയെ സ്വന്തമാക്കിയത്.
5/ 6
ഈ വേനലിൽ പിഎസ്ജിയുമായുള്ള മെസിയുടെ നിലവിലെ കരാർ അവസാനിക്കും. കൂടാതെ, സൗദി ടൂറിസം അംബാസഡർ എന്ന നിലയിൽ മെസ്സിയുടെ സ്ഥാനം അൽ ഹിലാലിനെ ചർച്ചകളിൽ കൂടുതൽ സഹായിച്ചേക്കാം എന്നും പറയുന്നു.
6/ 6
ഇനി റൊണാൾഡോയെ പോലെ എല്ലാവരേയും ഞെട്ടിച്ച് മെസിയും സൗദിയിലേക്ക് പോകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.