ICC ഓൾ ടൈം ടോപ് 10 ബാറ്റിങ്ങ് റാങ്കിങ്: പട്ടികയിലെ ഒരേയൊരു ഇന്ത്യൻ താരം ഇപ്പോഴും ടീമിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
നിലവിൽ ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ വിരാട് കോഹ്‌ലി ഒമ്പതാം സ്ഥാനത്തും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പത്താം സ്ഥാനത്തുമാണ്
advertisement
വെസ്റ്റ് ഇൻഡീസിന്റെ ഇതിഹാസ താരം വിവ് റിച്ചാർഡാണ് 935 റേറ്റിംഗോടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം സബീർ അബ്ബാസ് (931 റേറ്റിംഗ്), മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഗ്രെഗ് ചാപ്പൽ (921 റേറ്റിംഗ്) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഇംഗ്ലണ്ട് ടീമിന്റെ മുൻ ക്യാപ്റ്റൻ ഡേവിഡ് ഗോവർ നാലാം സ്ഥാനത്തും ഓസ്‌ട്രേലിയയുടെ മുൻ ക്രിക്കറ്റ് താരവും പരിശീലകനുമായ ഡീൻ ജോൺസ് അഞ്ചാം സ്ഥാനത്താണ്. 911 റേറ്റിംഗോടെ കോഹ്ലി റാങ്കിംഗിൽ ആറാം സ്ഥാനത്താണ്.
advertisement
പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം മിയാൻദാദ് 910 റേറ്റിംഗുമായി ഏഴാം സ്ഥാനത്താണ്. 908 റേറ്റിംഗുമായി എട്ടാം സ്ഥാനത്തുള്ളതാകട്ടെ വെസ്റ്റ് ഇൻഡീസ് ടീമിലെ മറ്റൊരു ഇതിഹാസമായ ബ്രയാൻ ലാറയും. ദക്ഷിണാഫ്രിക്കയുടെ മുൻ ക്രിക്കറ്റ് താരങ്ങളായ എബി ഡിവില്ലിയേഴ്‌സും ഹാസിം അംലയുമാണ് യഥാക്രമം ഒമ്പതും പത്തും സ്ഥാനങ്ങൾ നേടിയത്.
advertisement
advertisement