Tokyo Paralympics| 'മെഡൽ പേ ചർച്ച'; ഇന്ത്യൻ പാരാലിമ്പിക് താരങ്ങളെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

Last Updated:
ഇന്ത്യൻ പാരാലിമ്പിക് താരങ്ങളെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി
1/5
 ബാഡ്മിന്റണിൽ വെളളി നേടിയ സുഹാസ് യതിരാജുമൊത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുരുഷ വിഭാഗം ബാഡ്​മിന്‍റൺ എസ്​.എൽ 4 വിഭാഗത്തിൽ വെള്ളി നേടിയ താരം ഐ എ എസ് ഓഫീസർ കൂടിയാണ്. ഡൽഹി നോയ്ഡയിലെ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ആണ് ഈ 38കാരൻ.

advertisement
2/5
 ടോക്യോയിൽ മെഡൽ നേടിയ ഇന്ത്യൻ പാരാലിമ്പിക് താരങ്ങൾക്കായി വിരുന്നൊരുക്കിയ പ്രധാനമന്ത്രി അവരുമായി മെഡൽ പേ ചർച്ച എന്ന പരിപാടിയിലും പങ്കെടുത്തു. യാതൊരു വിധ മുന്നൊരുക്കങ്ങളും കൂടാതെ നടന്ന ഈ ചർച്ചയിൽ പ്രധാനമന്ത്രി ഇന്ത്യൻ താരങ്ങളുടെ മെഡൽ നേട്ടത്തിലേക്കുള്ള യാത്രയുടെ കഥകൾ താരങ്ങളിൽ നിന്നും കേട്ടിരിക്കുകയായിരുന്നു.

3/5
 ടോക്യോ പാരാലിമ്പിക്‌സിലേക്കുള്ള തന്റെ യാത്ര പ്രധാനമന്ത്രിയുമായി പങ്കുവെക്കുന്ന ഇന്ത്യൻ യുവതാരം പാലക് കോഹ്ലി.

4/5
 രാജ്യത്തിനായി മെഡൽ നേടിയ താരങ്ങളുടെ കയ്യിൽ നിന്നും പ്രധാനമന്ത്രി അവരുടെ ഓട്ടോഗ്രാഫുകൾ വാങ്ങുകയുണ്ടായി. പാരാലിമ്പിക്‌സ്‌ ചരിത്രത്തിൽ ഇന്ത്യയുടെ മികച്ച പ്രകടനമാണ് ടോക്യോയിൽ പിറന്നത്. അഞ്ച് സ്വർണമടക്കം 19 മെഡലുകളാണ് ഇന്ത്യ ടോക്യോയിൽ നിന്നും നേടിയത്.

5/5
 പാരാലിമ്പിക്‌സിലെ ഇന്ത്യയുടെ ചരിത്രനേട്ടം താരങ്ങളുമൊത്ത് ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

മാനുഷിക മൂല്യങ്ങൾക്കായി മരണം വരെ പ്രവർത്തിക്കുമെന്ന് തസ്ലിമ നസ്റിൻ‌

  • തസ്ലിമ നസ്റിൻ എസൻസ് ഗ്ലോബൽ സമഗ്രസംഭാവനാ പുരസ്കാരം പ്രൊഫ. ടി ജെ ജോസഫിൽ നിന്ന് സ്വീകരിച്ചു.

  • മാനുഷിക മൂല്യങ്ങൾക്കായി മരണം വരെ പ്രവർത്തിക്കുമെന്ന് തസ്ലിമ നസ്റിൻ അവാർഡ് സ്വീകരിച്ച് പറഞ്ഞു.

  • 31 വർഷമായി പ്രവാസത്തിൽ കഴിയുന്ന തസ്ലിമ നസ്റിൻ ഭീഷണികൾ അവസാനിക്കുന്നില്ലെന്നും പറഞ്ഞു.

View All
advertisement