പി വി സിന്ധുവിനോപ്പം ഐസ്ക്രീം കഴിക്കുന്ന പ്രധാനമന്ത്രി, ഒളിമ്പിക്സിന് പോകുന്നതിന് മുൻപ് താരങ്ങളുമായി സംവദിച്ചിരുന്ന പ്രധാനമന്ത്രി അവർ മത്സരത്തിന് ഒരുങ്ങുമ്പോൾ എങ്ങനെയാണ് ഭക്ഷണം ക്രമീകരിക്കുന്നതെന്ന് ആരാഞ്ഞിരുന്നു. ഇതിൽ മറുപടി നൽകിയ സിന്ധു, തന്റെ ഇഷ്ടവിഭവമായ ഐസ്ക്രീം താൻ നിലവിൽ ഒഴിവാക്കിയിരിക്കുകയാണ് എന്ന് പറഞ്ഞിരുന്നു. ഇതേ തുടർന്ന് മെഡൽ നേടി വരുമ്പോൾ ഒപ്പമിരുന്ന് ഐസ്ക്രീം കഴിക്കാമെന്ന് പ്രധാനമന്ത്രി അന്ന് വാക്ക് നൽകിയിരുന്നു. ഈ വാക്ക് അദ്ദേഹം ഇന്ന് പൂർത്തീകരിക്കുകയും ചെയ്തു. (NaMo App Photo)