നാഗ്പുര്‍: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് 177 റൺസിൽ അവസാനിച്ചു. ഇടവേളക്കുശേഷം ടീമിലേക്ക് തിരിച്ചെത്തിയ രവീന്ദ്ര ജഡേജയുടെയും (5 വിക്കറ്റ്), രവിചന്ദ്രൻ അശ്വിന്റെയും (3 വിക്കറ്റ്) പ്രകടനമാണ് ഓസീസ് ബാറ്റർമാരെ നിലംപരിശാക്കിയത്. വിക്കറ്റ് നേട്ടത്തിലൂടെ അശ്വിൻ മറ്റൊരു പൊൻതൂവൽ കൂടി സ്വന്തമാക്കിയിരിക്കുകയാണ്.