അച്ഛന് മകന്റെ ഗംഭീര സമ്മാനം; റിങ്കു സിങ് വാങ്ങി നൽകാൻ പോകുന്ന കാർ ഏത് ?

Last Updated:
പിതാവിന് കാര്‍ വാങ്ങി നല്‍കാന്‍ റിങ്കു സിങ്
1/8
 ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ റിങ്കു സിങ് സ്റ്റാറാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്‌ ലഭിച്ച പുതുതലമുറയിലെ മികച്ച വാഗ്ദാനമാണ്‌ റിങ്കു എന്നാണ് ആരാധകർ പറയുന്നത്.

advertisement
2/8
 രഞ്ജി ട്രോഫിയില്‍ യു.പി.ക്കുവേണ്ടിയും ഐ.പി.എലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു വേണ്ടിയും മികച്ച പ്രകടനം പുറത്തെടുത്തതിനു പിന്നാലെ കഴിഞ്ഞ വര്‍ഷമാണ് താരം ഇന്ത്യയുടെ സീനിയര്‍ ടീമിലെത്തുന്നത്.

3/8
 കഴിഞ്ഞ വർഷം ഇടംകൈയ്യൻ സീമർ യാഷ് ദയാലിനെ ഒരോവറിൽ അഞ്ച് സിക്‌സറുകൾ പറത്തി ഗുജറാത്ത് ടൈറ്റൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് തകർപ്പൻ ജയം നേടിക്കൊടുത്തതോടെയാണ് റിങ്കു ശരിക്കും സ്റ്റാറായത്.

4/8
 ഉത്തർപ്രദേശിലെ അലിഗഢ് ജില്ലയിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നാണ് റിങ്കു സിങ് വരുന്നത്. മകന്‍ പ്രശസ്തിയുടെ ഉന്നതിയില്‍ എത്തിനില്‍ക്കുമ്പോഴും ഇപ്പോഴും ഒരു സാധാരണക്കാരന്‍റെ ജീവിതം നയിക്കുന്നയാളാണ് റിങ്കുവിന്‍റെ അച്ഛന്‍.

5/8
 ഒരു വീട്ടിൽ എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്യുന്ന താരത്തിന്‍റെ പിതാവ് ഖാൻചന്ദ്ര സിംഗിന്‍റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

6/8
 മകന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായിരുന്നിട്ടും അച്ഛന്‍ പഴയ ജോലി ഉപേക്ഷിക്കാന്‍ തയ്യാറാകാത്ത അച്ഛനെ പിന്തുണച്ച് കൊണ്ടാണ് വീഡിയോ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തത്. പിതാവിനോട് ജോലി ഉപേക്ഷിച്ച് വിശ്രമിക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അതിന് തയ്യാറായിരുന്നില്ലെന്ന് റിങ്കുതന്നെ പലതവണ പറഞ്ഞിട്ടുണ്ട്.

7/8
 ഇപ്പോഴിതാ അച്ഛന് ഗംഭീര സമ്മാനം ഒരുക്കിയിരിക്കുകയാണ് താരം. മൂന്ന് കോടി രൂപയാണ് ഇന്ത്യയുടെ പുതിയ ബാറ്റിങ് സെന്‍സേഷന്‍ റിങ്കു സിങ്ങിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചത്. ആ പണം ഉപയോഗിച്ച് തന്റെ പിതാവിന് കാര്‍ വാങ്ങി നല്‍കാന്‍ പോവുകയാണ് താരം.

8/8
 ഏഷ്യന്‍‌ ഗെയിംസില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് സംഘത്തില്‍ ഉള്‍പ്പെട്ടതിനാണ് റിങ്കു സിങ്ങിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മൂന്ന് കോടി പാരിതോഷികം പ്രഖ്യാപിച്ചത്. ഇതോടെ ഏത് കാറാണ് താരം അച്ഛന് വേണ്ടി വാങ്ങാൻ പോകുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്.

'തെളിവുണ്ട്'; ബലാത്സംഗ കേസിലും റാപ്പർ വേടനെതിരെ കുറ്റപ്പത്രം സമർപ്പിച്ചു

  • റാപ്പർ വേടനെതിരെ ബലാത്സംഗ കേസിലും പ്രത്യേക അന്വേഷണ സംഘം കുറ്റപ്പത്രം സമർപ്പിച്ചു.

  • യുവ ഡോക്ടറുടെ പരാതിയിൽ തൃക്കാക്കര പോലീസ് ജൂലൈ 31നാണ് കേസെടുത്തത്.

  • വേടന്‍ കഞ്ചാവ് ഉപയോഗിച്ചുവെന്ന് കുറ്റപത്രം, 6 ഗ്രാം കഞ്ചാവും 9.5 ലക്ഷം രൂപയും പിടിച്ചെടുത്തു.

View All
advertisement