'എന്റെ ജീവിതത്തിലെ നിര്‍ണായകമായ രണ്ടു കാര്യങ്ങള്‍ 18ന്' ജഴ്‌സി നമ്പറുമായുള്ള വൈകാരിക ബന്ധത്തെക്കുറിച്ച് കോലി
- Published by:Sarika KP
- news18-malayalam
Last Updated:
'എന്റെ അച്ഛൻ മരിച്ചത് ഒരു ഡിസംബർ 18-നായിരുന്നു. പിന്നീട് ഈ നമ്പറുമായി ഒരു കോസ്മിക് കണക്ഷൻ ഉണ്ടെന്ന് എനിക്ക് തോന്നി'
ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് കരുത്തനാണ് വിരാട് കോഹ്ലി. എന്നാൽ അതിരുകടന്ന വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ഇപ്പോൾ താരത്തിനു കേൾക്കേണ്ടി വരുന്നത്. വിരാട് കോലി ഇത്തരം പ്രതിസന്ധി ഘട്ടത്തിലൂടെ നിരവധി തവണ കടന്നുപോയിട്ടുണ്ടെങ്കിലും അതൊക്കെ താരം മറികടന്നിരുന്നു. ഇത്കൂടാതെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ വരെ കോലിയുടെ മോശം ഫോമിന്റെ പേരിൽ പഴി കേട്ടിട്ടുണ്ട്.
advertisement
advertisement
advertisement
ഞാൻ ആദ്യമായി രാജ്യത്തിനായി അരങ്ങേറിയത് ഒരു ഓഗസ്റ്റ് 18-ന് ആയിരുന്നു, അതു മാത്രമല്ല, എന്റെ അച്ഛൻ പ്രേം കോലി മരിച്ചത് ഒരു ഡിസംബർ 18-ന് ആണ്. എന്റെ ജീവിതത്തിലെ നിർണായകമായ രണ്ടു കാര്യങ്ങൾ സംഭവിച്ച ദിവസം. ഈ നമ്പറുമായി ഒരു കോസ്മിക് കണക്ഷൻ ഉണ്ടെന്ന് എനിക്ക് അപ്പോൾ തോന്നി' സ്റ്റാർ സ്പോർട്സിന്റെ വീഡിയോയിൽ താരം പറയുന്നു.
advertisement
advertisement