മുംബൈ: ഐപിഎല്‍ 2023സീസണിലെ ഏറ്റവും മികച്ച അഞ്ച് ബാറ്റർമാരെ തെരഞ്ഞെടുത്ത് വിരേന്ദർ സെവാഗ്. റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്തുള്ള ശുഭ്മാൻ ഗില്ലും മൂന്നാം സ്ഥാനത്തുള്ള വിരാട് കോഹ്ലിലും സെവാഗിന്റെ പട്ടികയിൽ ഇല്ല. ഓപ്പണര്‍മാര്‍ക്ക് ബാറ്റിംഗിന് കൂടുതല്‍ അവസരങ്ങള്‍ കിട്ടുമെന്നതിനാല്‍ അവരെ ഏറ്റവും മികച്ച ബാറ്റര്‍മാരുടെ പരിഗണിച്ചില്ലെന്ന് സെവാഗ് പറഞ്ഞു.
''സീസണിലെ ഏറ്റവും മികച്ച ബാറ്ററായി ആദ്യം എന്‍റെ മനസിലെത്തുന്നത് കൊല്‍ക്കത്തയുടെ ഫിനിഷറായ റിങ്കു സിംഗാണ്. കാരണം, ജയിക്കാന്‍ 29 റണ്‍സ് വേണ്ടപ്പോള്‍ തുടര്‍ച്ചയായി അഞ്ച് സിക്സ് അടിച്ചു ജയിപ്പിക്കുക എന്ന് മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത കാര്യമാണ്. റിങ്കു സിംഗിന് മാത്രം കഴിയുന്നതാണ് അത്''- ക്രിക് ബസിനോട് സെവാഗ് പറഞ്ഞു.