വനിതാ ലോകകപ്പ് ഫൈനലിലെ ചുംബനവിവാദം: സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ മേധാവി രാജിയിലേക്ക്
- Published by:Anuraj GR
- news18-malayalam
Last Updated:
ഫിഫ അച്ചടക്കനടപടിക്ക് തയ്യാറെടുക്കുന്നതും പ്രധാനമന്ത്രിയുടെ വിമർശനവുമാണ് റൂബിയാലെസിന്‍റെ രാജി അനിവാര്യമാക്കുന്നത്
മാഡ്രിഡ്: സ്‌പെയിൻ വനിതാ ലോകകപ്പ് നേടിയതിന് പിന്നാലെ ഫുട്‌ബോൾ താരം ജെന്നി ഹെർമോസോയുടെ ചുണ്ടിൽ ചുംബിച്ചത് വിവാദമായതോടെ ഫുട്‌ബോൾ ഫെഡറേഷൻ മേധാവി ലൂയിസ് റൂബിയാലെസ് രാജിവെക്കാനൊരുങ്ങുന്നു. അച്ചടക്ക നടപടി എടുക്കുമെന്ന് ഫിഫ വ്യക്തമാക്കിയതോടെയാണ് റൂബിയാലെസ് രാജിവെക്കാൻ ഒരുങ്ങുന്നത്. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും കഴിഞ്ഞ ദിവസം റൂബിയാലെസിനെതിരെ രംഗത്തെത്തിയിരുന്നു. റൂബിയാലെസ് മാപ്പ് പറഞ്ഞതുകൊണ്ട് പ്രശ്നം തീരില്ലെന്ന് പെഡ്രോ സാഞ്ചസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
advertisement
advertisement
“ഞങ്ങൾ കണ്ടത് അസ്വീകാര്യമായ പ്രവർത്തിയായിരുന്നു,” ചുംബനത്തെക്കുറിച്ചുള്ള പ്രതിഷേധത്തെക്കുറിച്ച് ചോദിച്ചപ്പോൾ സാഞ്ചസ് ചൊവ്വാഴ്ച ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. “റുബിയാലെസ് നൽകിയ ക്ഷമാപണം അപര്യാപ്തമാണെന്ന് ഞാൻ കരുതുന്നു”- ലൈംഗിക പീഡനത്തിന് എതിരെ കർശനമായ നിയമങ്ങൾകൊണ്ടുവന്ന സർക്കാരിനെ നയിക്കുന്ന സാഞ്ചസ് കൂട്ടിച്ചേർത്തു.
advertisement
ചുംബനത്തെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതിഷേധം കനത്തതോടെ തിങ്കളാഴ്ച സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ റുബിയാലെസ് ക്ഷമാപണം നടത്തിയിരുന്നു. “ഏറ്റവും ആഹ്ലാദകരമായ ഒരു നിമിഷത്തിൽ യാതൊരു ദുരുദ്ദേശ്യവുമില്ലാതെയാണ് അങ്ങനെ ചെയ്തത്. അത് ഒരു സ്വാഭാവികവും സാധാരണവുമായ കാര്യമായാണ് ഞങ്ങൾ കരുതിയത്. എന്നാൽ അതേച്ചൊല്ലി പുറത്ത് വലിയ ഒച്ചപ്പാട് ഉണ്ടായി ”- ക്ഷമാപണ വീഡിയോയിൽ റൂബിയാലെസ് പറഞ്ഞു.
advertisement
advertisement